ETV Bharat / bharat

കൂട്ടബലാത്സംഗത്തിനിരയായി പ്രായപൂർത്തിയാകാത്ത ഡിമെന്‍ഷ്യ രോഗിയായ പെൺകുട്ടി ; ഹൈസ്കൂൾ വിദ്യാർഥിനിക്കും പീഡനം - കല്‍ബുര്‍ഗി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പെൺകുട്ടിയെ വിജനമായ പ്രദേശത്തെത്തിച്ച് അഞ്ച് പേർ ചേര്‍ന്നാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്

Dementia minor girl Gang raped in Kalaburagi  High school girl raped in Shivamogga  rape cases karnataka  കല്‍ബുര്‍ഗി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു  ശിവമോഗയിൽ ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം
കല്‍ബുര്‍ഗി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, ശിവമോഗയിൽ ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം
author img

By

Published : Jan 11, 2022, 8:56 AM IST

Updated : Jan 11, 2022, 10:26 AM IST

ബെംഗളൂരു : കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഡിമെന്‍ഷ്യ രോഗിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ജനുവരി അഞ്ചിനായിരുന്നു നടുക്കുന്ന സംഭവം.

പെൺകുട്ടിയെ വിജനമായ പ്രദേശത്തെത്തിച്ച് അഞ്ച് പേർ ചേര്‍ന്നാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വിശ്വവിദ്യാലയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌തു

അതേസമയം ശിവമോഗ ജില്ലയിലെ ഭദ്രാവതിയിൽ ഹൈസ്കൂൾ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി. തിങ്കളാഴ്‌ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കാറിലെത്തിയ പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.

also read: 'സുള്ളി ഡീൽസ്' : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ 30 ട്വിറ്റർ ഹാൻഡിലുകൾ ഉപയോഗിച്ചെന്ന് പൊലീസ്

ഭദ്രാവതിയിലെ പേപ്പർ ടൗൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഷിമോഗയിലെ സഖി സെന്‍ററിൽ ചികിത്സയിലാണ് വിദ്യാർഥിനി. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Last Updated : Jan 11, 2022, 10:26 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.