ജാഷ്പൂര്‍ : 16കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഛത്തീസ്‌ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
Also Read: യുവതിയെ കൊണ്ടോട്ടിയില്‍ നിന്ന് ഗുരുഗ്രാമിൽ എത്തിച്ച് പീഡിപ്പിച്ചു; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
അമ്പാടിപാട ഗ്രാമത്തില്‍വച്ച് പെണ്‍കുട്ടിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മൂന്ന് കിലോമീറ്റര്‍ ദൂരത്തുള്ള കാട്ടിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് 24ഉം 30 ഉം വയസുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സുലേസ ഗ്രാമത്തിലുള്ളവരാണ് ഇരുവരും. മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് തിരച്ചില്‍ അരംഭിച്ചു. പ്രതികളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.