ETV Bharat / bharat

ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; കാമുകനും കൂട്ടാളികളും അറസ്റ്റില്‍ - ആന്ധ്ര കൂട്ടബലാത്സംഗം

Rape Case: ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ അറസ്റ്റ്. കാമുകന്‍ അടക്കം 11 പേരാണ് അറസ്റ്റിലായത്. ബലാത്സംഗത്തിന് ഇരയായത് ഒഡിഷ സ്വദേശിയായ 17കാരി.

Gang Rape Case  Visakhapatnam Rape Case  ആന്ധ്ര കൂട്ടബലാത്സംഗം  ദലിത് പെണ്‍കുട്ടി പീഡനം
Dalit Girl Gang Raped In Visakhapatnam; 11 Accuses Arrested
author img

By ETV Bharat Kerala Team

Published : Jan 3, 2024, 10:48 AM IST

അമരാവതി : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വീട്ടുജോലിക്കെത്തിയ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 11 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും അയാളുടെ കൂട്ടാളികളുമാണ് പിടിയിലായത്. വിശാഖപട്ടണത്ത് താമസിക്കുന്ന ഒഡിഷ സ്വദേശിയായ 17 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പെണ്‍കുട്ടി രക്ഷപ്പെടുകയും ചെയ്‌തു (POCSO Case Arrest).

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. വിശാഖപട്ടണത്തെ വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയുമായി കേസിലെ ഒന്നാം പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ പ്രണയത്തിലാകുകയും ആയിരുന്നു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ ജോലി സ്ഥലത്ത് നിന്നും കൂട്ടികൊണ്ടുപോയി.

ഡിസംബര്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത്. ഇതിന് പിന്നാലെ വിശാഖപട്ടണത്തുള്ള ഒരു ലോഡ്‌ജില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചു. രണ്ട് ദിവസം പെണ്‍കുട്ടിയെ ലോഡ്‌ജില്‍ താമസിപ്പിച്ച ഇയാള്‍ പീഡനത്തിനിരയാക്കുകയും കൂട്ടാളികളെ ലോഡ്‌ജിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. ലോഡ്‌ജിലെത്തിയ ഇയാളുടെ കൂട്ടാളികളും പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി (Kalahandi District In Odisha).

സംഭവത്തിന് പിന്നാലെ ലോഡ്‌ജില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഒഡിഷയിലെ കലഹണ്ടിയിലേക്ക് രക്ഷപ്പെട്ടു. ഇതിനിടെ വിശാഖപട്ടണം കാഞ്ചരപാലത്ത് താമസിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഒഡിഷയില്‍ നിന്നും പൊലീസ് കണ്ടെത്തി വിശാഖപട്ടണത്തെ വീട്ടിലെത്തിച്ചു (Gang Rape Case In Visakhapatnam).

എന്നാല്‍ വീട്ടിലെത്തിയ കുട്ടി ബലാത്സംഗ വിവരം അറിയിച്ചില്ല. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഡിസംബര്‍ 31) പെണ്‍കുട്ടി പീഡന വിവരം കുടുംബത്തെ അറിയിച്ചത്. വിവരം അറിഞ്ഞ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന്‍ അടക്കം 11 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

മകളെ പീഡനത്തിനിരയാക്കി പിതാവ് : മഹാരാഷ്‌ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. പൂനെയിലാണ് സംഭവം. മകളെ നിരന്തരം പീഡനത്തിന് ഇരയാക്കിയ ഇയാള്‍ മകള്‍ ഗര്‍ഭിണിയായതോടെ ഒളിവില്‍ പോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷിര്‍ദി സായി ബാബ ക്ഷേത്ര പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. ഒരുമാസത്തിന് ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്.

Also read : അധ്യാപികയ്‌ക്കുനേരെ മെട്രോ ട്രെയിനില്‍ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.