ETV Bharat / bharat

Gaganyaan TV-D1 Flight Test Postponed: ഗഗൻയാൻ ദൗത്യം : ആദ്യ പരീക്ഷണ ദൗത്യം നിർത്തിവച്ചു, വിക്ഷേപണം ഇന്നില്ലെന്ന് ഐഎസ്‌ആഒ

author img

By ETV Bharat Kerala Team

Published : Oct 21, 2023, 9:00 AM IST

Gaganyaan Test Vehicle Development Flight Mission -1 പാരച്യൂട്ടിൽ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്ന പരീക്ഷണ പറക്കലായ ടിവി-ഡി1 സാങ്കേതിക പ്രശ്‌നങ്ങളാൽ ഇന്ന് നിർത്തിവച്ചു

Gaganyaan Crew Module Test  Gaganyaan  Gaganyan First Test Flight  Crew Escape System  Test Vehicle Development Flight Mission  isro  ഗഗൻയാൻ  ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം  ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കൽ  ടെസ്‌റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ  ക്രൂ എസ്‌കേപ്പ് സിസ്‌റ്റം
Gaganyaan TV-D1 Flight Test Postponed

ശ്രീഹരിക്കോട്ട : ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള രാജ്യത്തിന്‍റെ ബഹിരാകാശ സ്വപ്‌നമായ ഗഗൻയാൻ (Gaganyaan) ദൗത്യത്തിന്‍റെ ആദ്യ നിർണായക പരീക്ഷണ പറക്കൽ ഇന്നില്ലെന്ന് ഐഎസ്‌ആഒ. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് പരീക്ഷണ പറക്കൽ ഉപേക്ഷിച്ചത്. ദൗത്യം ഇന്ന് രാവിലെ എട്ട് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്‍ററിൽ നിന്ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്‌ആഒ ആദ്യം അറിയിച്ചത്. പിന്നീട് സമയക്രമം 8:30 ലേക്ക് മാറ്റുകയായിരുന്നു.

വിക്ഷേപണത്തിന് അഞ്ച് സെക്കന്‍ഡ് ബാക്കി നിൽക്കെയാണ് കൗൺഡൗൺ നിർത്തിവച്ചത്. ഐഎസ്‌ആഒ ചെയർമാൻ എസ് സോമനാഥാണ് പരീക്ഷണ വിക്ഷേപണം ഇന്ന് ഉപേക്ഷിച്ചാതായും സാങ്കേതിക തകരാർ പരിശോധിച്ച ശേഷം പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചത്.

ഗഗൻയാൻ ദൗത്യത്തിന്‍റെ സുപ്രധാന ഘട്ടമായാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ഈ പരീക്ഷണ പറക്കലിനെ കണക്കാക്കുന്നത്. ടെസ്‌റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി-ഡി1) എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിൽ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ (Crew Escape System ) ക്ഷമതയാണ് പരിശോധിക്കുന്നത്. വിക്ഷേപണത്തിന് ശേഷം ഉണ്ടായേക്കാവുന്ന അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി തിരികെ ഇറക്കുന്നതാണ് ക്രൂ എസ്‌കേപ്പ് സംവിധാനം.

ഇന്നലെ വൈകിട്ടാണ് ടിവി- ഡി1 (Test Vehicle Development Flight Mission -1 ) കൗണഡൗൺ ആരംഭിച്ചത്. സിംഗിൾ സ്‌റ്റേജ് ലിക്വിഡ് റോക്കറ്റാണ് പരീക്ഷണ വാഹനമായി ദൗത്യത്തിൽ ഉപയോഗിച്ചിട്ടുള്ളത്. റോക്കറ്റിൽ ഒരു ക്രൂ മൊഡ്യൂളിന്‍റെ മാതൃകയും ക്രൂ എസ്‌കേപ്പ് സിസ്‌റ്റവുമാണ് അടങ്ങിയിട്ടുള്ളത്. ശബ്‌ദ വേഗതയിലാണ് വിക്ഷേപണം നടന്നത്. യഥാർഥ ക്രൂവിന്‍റെ പിണ്ഡത്തിനും വലിപ്പത്തിനും തുല്യമായ ക്രൂ മൊഡ്യൂളാണ് റോക്കറ്റിലുള്ളത്.

ഈ ആളില്ല വിമാന പരീക്ഷണം (uncrewed flight test) മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ സാധിക്കുമെന്ന് തെളിയിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലാണ്. പേടകം ഭൂമിയിൽ നിന്ന് 17 കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷം ദൗത്യം റദ്ദാക്കിയതായി അറിയിപ്പ് നൽകുകയും ക്രൂ മൊഡ്യൂൾ പാരച്യൂട്ടിന്‍റെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്യുന്നു. ശേഷം ക്രൂ മൊഡ്യൂളിനെ നാവികസേനയുടെ സഹായത്തോടെ കരയിലെത്തിക്കുകയാണ് ഈ പരീക്ഷണ പറക്കലിൽ ചെയ്യുന്നത്.

ക്രൂ എസ്‌കേപ്പ് സിസ്‌റ്റത്തിന്‍റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ടിന്‍റെ പരീക്ഷണവും സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സംവിധാനത്തിന്‍റെ രണ്ട് പരീക്ഷണങ്ങളും സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്‌റ്റത്തിന്‍റെ പരീക്ഷണവും നേരത്തെ കഴിഞ്ഞിരുന്നു. മൂന്ന് അംഗ സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് മൂന്ന് ദിവസത്തെ ദൗത്യത്തിനായി വിക്ഷേപിച്ച് അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ഗഗൻയാൻ ദൗത്യം. ഐഎസ്‌ആർയുടെ സമീപകാല വിക്ഷേപണങ്ങളായ ചന്ദ്രയാൻ-3, ആദിത്യ എൽ 1 എന്നിവ വിജയകരമായ സാഹചര്യത്തിൽ ഈ ദൗത്യവും പൂർത്തിയാക്കാൻകഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

പരീക്ഷണം ലക്ഷ്യം കണ്ടാൽ, 2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് എത്തിക്കാനും ഐഎസ്‌ആഒ ലക്ഷ്യമിടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.