ETV Bharat / bharat

Gaganyaan First Abort Test Of Crew Escape System : ഗഗൻയാൻ : ആളില്ലാ പര്യവേഷണ പേടകത്തിന്‍റെ പരീക്ഷണ പറക്കലിന് ഒരുങ്ങി ഐഎസ്‌ആർഒ - ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം

Unmanned Flight Test For Gaganyaan Updation : ക്ര്യൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ ഇൻഫ്ലൈറ്റ് അബോർട്ട് ടെസ്‌റ്റ് ഈ മാസം നടത്തുമെന്ന് ഐഎസ്‌ആർഒ

ISRO  Gaganyaan  unmanned flight test for Gaganyaan  preparations for unmanned flight test  Crew Escape Systems  ഗഗൻയാൻ  ക്രൂ എസ്‌കേപ്പ് സംവിധാനം  ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം  ഐഎസ്‌ആർഒ
Gaganyaan First Abort Test Of Crew Escape System
author img

By ETV Bharat Kerala Team

Published : Oct 7, 2023, 6:11 PM IST

ബെംഗളൂരു : ഇന്ത്യക്കാരെ ചന്ദ്രനിലിറക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്‍റെ (Gaganyaan Mission) മുന്നോടിയായി ആളില്ലാപര്യവേഷണ പേടകത്തിന്‍റെ പരീക്ഷണ പറക്കലിന് (unmanned flight test for Gaganyaan) ഒരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (Indian Space Research Organisation ). ദൗത്യത്തിന്‍റെ ഭാഗമായുള്ള ക്ര്യൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ ഇൻഫ്ലൈറ്റ് അബോർട്ട് ടെസ്‌റ്റ് ഈ മാസം നടത്തുമെന്ന് ഐഎസ്‌ആർഒ (ISRO) അറിയിച്ചു. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്‍റെ പ്രാപ്‌തി പരിശോധിക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗഗൻയാന്‍റെ സുപ്രധാന ഘടകങ്ങളിലൊന്നായ ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം (Crew Escape Systems) അതിന്‍റെ പരിശോധനകൾ പൂർത്തിയാക്കി വിക്ഷേപണ സമുച്ചയത്തിലേയ്‌ക്ക് എത്തിച്ചിരിക്കുകയാണ് ഐഎസ്‌ആർഒ. പാരച്യൂട്ട്, റിക്കവറി എയ്‌ഡ്‌സ് ആക്ച്വേഷൻ സിസ്റ്റങ്ങൾ, പൈറോസ് എന്നിവ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ, സീക്വൻസിംഗ്, ടെലിമെട്രി, ഇൻസ്ട്രുമെന്‍റേഷൻ, പവർ എന്നിവ ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ഏവിയോണിക്‌സ് സിസ്റ്റങ്ങൾ ഡ്യുവൽ റിഡൻഡന്‍റ് മോഡ് കോൺഫിഗറേഷനിലുള്ളതാണ്.

ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്‌ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1( Flight Test Vehicle Abort Mission-1). എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പിന്നാലെ ടിവി-ഡി2 വും വിക്ഷേപിക്കും. 2024 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കുകയാണ് ഗഗൻയാനിലൂടെ ഐഎസ്‌ആർഒ ലക്ഷ്യമിടുന്നത്.

ക്ര്യൂ മൊഡ്യൂൾ റിക്കവറി മോക്കപ്പ് വിജയം : ഇക്കഴിഞ്ഞ ജൂലൈയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള നേവൽ ഡോക്ക്‌യാർഡിൽ ഗഗൻയാനുമായി ബന്ധപ്പെട്ട തുറമുഖ പരീക്ഷണങ്ങൾ ഐഎസ്‌ആർഒ നടത്തിയിരുന്നു. മനുഷ്യരെ വഹിക്കുന്ന ദൗത്യത്തിന്‍റെ അതേ പിണ്ഡവും, ഗുരുത്വാകർഷണ കേന്ദ്രവും, ബാഹ്യ അളവുകളും, യന്ത്ര ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു ക്ര്യൂ മൊഡ്യൂൾ ഉപയോഗിച്ചാണ് റിക്കവറി മോക്കപ്പ് നടത്തിയത്. ഈ പരീക്ഷണം വിജയമായിരുന്നെന്ന് ഐഎസ്‌ആർഒ അറിയിച്ചിരുന്നു.

Also Read : Gaganyaaan | ഗഗൻയാൻ ദൗത്യത്തിന്‍റെ തുറമുഖ പരീക്ഷണം വിശാഖപട്ടണത്ത് നടന്നു; സർവീസ് മൊഡ്യൂൾ പ്രൊപ്പർഷൻ സിസ്‌റ്റം പരീക്ഷണവും വിജയകരം

സർവീസ് മൊഡ്യൂൾ പ്രൊപ്പല്‍ഷൻ സിസ്‌റ്റം : ക്ര്യൂ മൊഡ്യൂൾ റിക്കവറി പ്രവർത്തനത്തിന്‍റെ ആദ്യ പരീക്ഷണം കൊച്ചിയിലെ നാവിക സേനയുടെ ഡബ്ല്യുഎസ്‌ടിഎഫിലാണ് നടത്തിയത്. പ്രതികൂല സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്‍കുന്ന സംവിധാനമാണിത്. ഇത് റിക്കവറി പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കും. ജൂലൈ 20ന് ഐഎസ്‌ആര്‍ഒയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി ഗഗൻയാന്‍റെ സർവീസ് മൊഡ്യൂൾ പ്രൊപ്പല്‍ഷൻ സിസ്‌റ്റം പരീക്ഷിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.