മുംബൈ: രണ്ടാം മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പുകഴ്ത്തി കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അശോക് ചവാൻ. ശരിയായ മനുഷ്യൻ തെറ്റായ പാർട്ടിയിലാണെന്നാണ് അദ്ദേഹം നിതിൻ ഗഡ്കരിയെ വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയോട് അനുഭാവം പുലർത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അധികാരം വെട്ടിച്ചുരുക്കി. നാഗ്പുരിൽനിന്നുള്ള എംപിയായ ഗഡ്കരി, ആശയപരമായി വിഭിന്നമാണെങ്കിലും മറ്റ് പാർട്ടികളോട് സംവദിക്കാറുണ്ടെന്നും ചവാൻ പറഞ്ഞു.
Read Also…………..വാഗ്‌ദാനം പാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു: അശോക് ചവാൻ
കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ മോദി സർക്കാർ പരാജയപ്പെട്ടു. 12.21 കോടി പേർക്ക് ജോലി നഷ്ടപ്പെട്ടു. തീരുമാനം എടുക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നാൽ കേന്ദ്രം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണ്. പെട്രോളിന് ലീറ്ററിന് 100 രൂപ കടന്നു. പ്രതിശീർഷ വരുമാനം ബംഗ്ലദേശിനേക്കാളും പിന്നിലായി. കേന്ദ്രം എല്ലാ കാര്യത്തിലും മഹാരാഷ്ട്രയെ അവഗണിക്കുകയാണ്. കേന്ദ്രസർക്കാർ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ചവാൻ കൂട്ടിച്ചേര്‍ത്തു.