Gadar 2 collection: സണ്ണി ഡിയോള്‍ - അമീഷ പട്ടേല്‍ (Ameesha Patel) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനില്‍ ശര്‍മ സംവിധാനം ചെയ്‌ത 'ഗദര്‍ 2' (Gadar 2) ബോക്‌സ് ഓഫീസില്‍ വിജയം കൊയ്യുകയാണ്. ഓഗസ്‌റ്റ് 11ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 10 ദിവസം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്.
Gadar 2 box office collection: റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് കഴിഞ്ഞുള്ള രണ്ടാമത്തെ ശനിയാഴ്‌ച (ഓഗസ്‌റ്റ് 19) 32 കോടി രൂപയാണ് സണ്ണി ഡിയോള്‍ (Sunny Deol) ചിത്രം നേടിയത്. ഇതോടെ ഒൻപത് ദിനം കൊണ്ട് ഇന്ത്യയില്‍ നിന്നും 336.13 കോടി രൂപയാണ് 'ഗദര്‍ 2' സ്വന്തമാക്കിയത്. അതേസമയം ആദ്യ ആഴ്‌ചയില്‍ തന്നെ ചിത്രം 284.63 കോടി രൂപ കലക്‌ട് ചെയ്‌തു. ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്‌ടിച്ച് കൊണ്ടിരിക്കുകയാണ്.
2001ൽ പുറത്തിറങ്ങിയ 'ഗദർ' (Gadar) സിനിമയുടെ രണ്ടാം ഭാഗമാണ് 'ഗദർ 2'. ആദ്യ ഭാഗവും ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ആദ്യ ഭാഗത്തില്‍, താരാ സിംഗ് എന്ന ട്രക്ക് ഡ്രൈവറായി സണ്ണി ഡിയോളും, സക്കീന എന്ന കഥാപാത്രത്തെ അമീഷ പട്ടേലും അവതരിപ്പിച്ചിരുന്നു. 1947ലെ ഇന്ത്യയുടെ വിഭജനകാലം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ 'ഗദര്‍' ഒരുക്കിയത്.
Also Read: Gadar 2 enters 300 crore club | എട്ടാം ദിനത്തില്‍ 300 കോടി ക്ലബില്‍ സണ്ണി ഡിയോളിന്‍റെ ഗദര്‍ 2
അതേസമയം 1971 പശ്ചാത്തലത്തിലാണ് 'ഗദര്‍ 2' ഒരുക്കിയിരിക്കുന്നത്. പാകിസ്‌താനിൽ പിടിക്കപ്പെട്ട തന്‍റെ മകൻ ഉത്കർഷ് ശർമ്മയെ രക്ഷിക്കാനുള്ള ധീരമായ ശ്രമത്തിൽ അതിർത്തി കടക്കുന്ന താരാ സിംഗിനെ ചുറ്റുപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സീ സ്‌റ്റുഡിയോസാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
OMG 2 box office collection: അതേസമയം 'ഗദര്‍ 2' തരംഗത്തിനിടയിലും അക്ഷയ് കുമാറിന്‍റെ ഓ മൈ ഗോഡ് 2 ബോക്‌സ് ഓഫീസില്‍ പിടിച്ച് നില്‍ക്കുകയാണ്. ഓഗസ്‌റ്റ് 11ന് റിലീസായ ചിത്രം ഒൻപത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഒൻപതാം ദിനത്തില്‍ ചിത്രം ഇന്ത്യയില്‍ നിന്നും 10.5 കോടി രൂപ നേടി, ആകെ 101.58 കോടി രൂപ കലക്‌ട് ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍.
അമിത് റായ് സംവിധാനം ചെയ്‌ത ചിത്രത്തില്‍, ശിവന്‍റെ ദൂതനായാണ് അക്ഷയ് കുമാർ വേഷമിട്ടത്. യാമി ഗൗതം, പങ്കജ് ത്രിപാഠി, രാമായണ ഫെയിം അരുൺ ഗോവിൽ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തി. 2012ല്‍ പുറത്തിറങ്ങിയ 'ഓ മൈ ഗോഡി'ന്‍റെ തുടർച്ചയാണ് 'ഓ മൈ ഗോഡ് 2'. കേപ് ഓഫ് ഗുഡ് ഫിലിംസ്, അശ്വിൻ വാർഡെ, വിപുൽ ഡി ഷാ, രാജേഷ് ബഹൽ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.