ETV Bharat / bharat

Gadar 2 enters 300 crore club | എട്ടാം ദിനത്തില്‍ 300 കോടി ക്ലബില്‍ സണ്ണി ഡിയോളിന്‍റെ ഗദര്‍ 2 - Anil Sharma about Gadar 3

Gadar 2 enters 300 crore club എട്ട് ദിനം കൊണ്ട് ഗദര്‍ 2 മുന്നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചു. സിനിമയുടെ വിജയത്തെ തുടര്‍ന്ന് ഗദര്‍ 3 സൂചന നല്‍കി സംവിധായകന്‍.

Gadar 2 enters 300 crore club  Gadar 2  Gadar  Sunny Deol movie Gadar 2  Sunny Deol  Gadar 2 box office day 8 collection  എട്ടാം ദിനത്തില്‍ 300 കോടി ക്ലബ്ബില്‍  സണ്ണി ഡിയോളിന്‍റെ ഗദര്‍ 2  ഗദര്‍ 2  സണ്ണി ഡിയോള്‍  ഗദര്‍ 3  Gadar 2 enters 300 crore club  Gadar 2 box office collection  ഗദര്‍ 2 ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  Sunny Deol about audience love for Gadar 2  Anil Sharma about Gadar 3  More about Gadar 2
Gadar 2 enters 300 crore club
author img

By

Published : Aug 19, 2023, 6:02 PM IST

Gadar 2 enters 300 crore club: സണ്ണി ഡിയോളിനെ (Sunny Deol) നായകനാക്കി അനിൽ ശർമ (Anil Sharma) സംവിധാനം ചെയ്‌ത 'ഗദർ 2' (Gadar 2) റിലീസ് ദിനം മുതല്‍ ബോക്‌സോഫിസില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം 300 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലീസ് കഴിഞ്ഞ് രണ്ടാമത്തെ വെള്ളിയാഴ്‌ച ചിത്രം ഇന്ത്യയില്‍ നിന്നും ഏകദേശം 20 കോടി രൂപയാണ് നേടിയത്. ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Gadar 2 box office collection: അതേസമയം 'ഗദർ 2' അതിന്‍റെ എട്ടാം ദിവത്തില്‍ 20.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും നേടിയത്. ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത് 305.13 കോടി രൂപയാണ്. റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രം 284.63 കോടി രൂപ നേടിയിരുന്നു.

ഗദര്‍ 2 ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് :

ഗദര്‍ 2 ആദ്യ ദിനം - 40.10 കോടി രൂപ

ഗദര്‍ 2 രണ്ടാം ദിനം - 3.08 കോടി രൂപ

ഗദര്‍ 2 മൂന്നാം ദിനം - 51.70 കോടി രൂപ

ഗദര്‍ 2 നാലാം ദിനം - 38.70 കോടി രൂപ

ഗദര്‍ 2 അഞ്ചാം ദിനം - 55.40 കോടി രൂപ

ഗദര്‍ 2 ആറാം ദിനം - 32.37 കോടി രൂപ

ഗദര്‍ 2 ഏഴാം ദിനം - 23.28 കോടി രൂപ

ഗദര്‍ 2 എട്ടാം ദിനം - 20.50 കോടി രൂപ

ആകെ - 305.13 കോടി രൂപ

Sunny Deol about audience love for Gadar 2: 'ഗദര്‍ 2' വിജയത്തെ തുടര്‍ന്ന് ടീം അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. 'ഗദര്‍ 2'ന്‍റെ വിജയത്തില്‍ സണ്ണി ഡിയോളും പ്രതികരിച്ചു. 'സിനിമയുടെ റിലീസിന് മുമ്പ് ഞാൻ വളരെ സമ്മർദത്തിലായിരുന്നു. സിനിമ റിലീസ് ചെയ്‌തപ്പോള്‍, രാത്രി മുഴുവൻ ഞാൻ കരയുകയും ചിരിക്കുകയും ചെയ്‌തു. എന്‍റെ അടുത്ത് അച്ഛനും ഉണ്ടായിരുന്നു. അദ്ദേഹം ഇത് കാണുന്നുണ്ടായിരുന്നു. ഞാന്‍ മദ്യം കഴിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു' -ഗദര്‍ 2നെ സ്വീകരിച്ച പ്രേക്ഷകരോട് സണ്ണി ഡിയോള്‍ പറഞ്ഞു.

Anil Sharma about Gadar 3: സംവിധായകന്‍ അനില്‍ ശര്‍മ 'ഗദര്‍ 3'യെ (Gadar 3) കുറിച്ചുള്ള സൂചന നല്‍കി. 'ഗദര്‍ 3'യ്‌ക്കായി നിങ്ങൾ കാത്തിരിക്കണം... ഇത് പോലെ തന്നെ (ഗദർ 2). എങ്കിലും 'ഗദര്‍ 2'ന്‍റെ രചയിതാവ് ശക്തിമാൻ ജിയുടെ മനസിലും ചില ചിന്തകൾ വന്നിട്ടുണ്ട്. അതിനാൽ എല്ലാം സംഭവിക്കുമെന്ന് കാത്തിരിക്കുക.

More about Gadar 2: 2001ല്‍ റിലീസായ 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് 'ഗദര്‍ 2'. ആദ്യ ഭാഗത്തില്‍ സണ്ണി ഡിയോള്‍ താരാസിങ് എന്ന ട്രക്ക് ഡ്രൈവറുടെ വേഷവും, അമീഷ പട്ടേല്‍ സക്കീന എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. 1947ല്‍ ഇന്ത്യ വിഭജന കാലമായിരുന്നു സിനിമയുടെ പശ്ചാത്തലം.

അതേസമയം 'ഗദര്‍ 2'ല്‍ പാകിസ്ഥാന്‍റെ പിടിയിലായ മകന്‍ ഉത്കർഷിനെ രക്ഷിക്കാൻ അതിർത്തി കടന്ന് പോകുകയാണ് താരാസിങ്. പ്രേക്ഷകരിൽ നിന്ന് വളരെയധികം ആശംസകളും അഭിനന്ദനവും ചിത്രം നേടി.

Also Read: ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി അക്ഷയ്‌ കുമാര്‍ സണ്ണി ഡിയോള്‍ ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.