സണ്ണി ഡിയോളിന്‍റെ (Sunny Deol) 'ഗദർ 2' (Gadar 2) 500 കോടി കടക്കുമെന്ന് ട്രേഡ് അനലിസ്‌റ്റുകള്‍ തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് എപ്പോള്‍ നേടും എന്ന് മാത്രമേ അറിയേണ്ടിയിരുന്നുളളു. ഇന്ത്യയില്‍ 40.01 കോടി രൂപയോടെ പ്രദര്‍ശന ദിനം കലക്ഷന്‍ ആരംഭിച്ച ചിത്രം റിലീസ് ചെയ്‌ത് 24-ാം ദിനത്തില്‍ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്.
സണ്ണി ഡിയോളും അമീഷ പട്ടേലും (Sunny Deol and Ameesha Patel) കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2'വിനൊപ്പമാണ് (Akshay Kumar OMG 2) തിയേറ്ററില്‍ റിലീസ് ചെയ്‌തത്. രണ്ട് ചിത്രങ്ങളും ബോക്‌സോഫിസില്‍ മാന്യമായ കണക്കുകള്‍ രേഖപ്പെടുത്തി.
ഞായറാഴ്‌ച 'ഗദർ 2' ബോക്‌സോഫിസിൽ 31.11% വളർച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന്‍റെ 24-ാം ദിനത്തില്‍ ചിത്രം ഇന്ത്യയിൽ നിന്നും 7.50 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ ദിവസത്തെ കലക്ഷനേക്കാൾ 1.78 കോടി രൂപയാണ് അധികമായി ലഭിച്ചത്. ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം 500.87 കോടി രൂപ സ്വന്തമാക്കി.
'പഠാൻ' റെക്കോഡ് ഭേദിക്കാന്‍ അല്‍പം കൂടി കാത്തിരിക്കണം: ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഷാരൂഖ് ഖാന്‍റെ 'പഠാന്' തൊട്ടു പിന്നാലെ എത്തിയിരിക്കുകയാണ് 'ഗദര്‍ 2'. റിലീസ് ചെയ്‌ത് 24-ാം ദിനത്തില്‍ 508.1 കോടി രൂപയാണ് 'ഗദര്‍ 2' നേടിയത്. അതേസമയം 543.09 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും 'പഠാന്‍' നേടിയെടുത്തത്. 'പഠാന്‍റെ' ഈ റെക്കോഡ് മറിക്കടക്കാന്‍ 'ഗദര്‍ 2'ന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് (Will Gadar 2 cross Pathaan benchmark).
'പഠാന്‍റെ' ലൈഫ് ടൈം കലക്ഷൻ റെക്കോർഡ് 'ഗദര്‍ 2' മറികടക്കുമോ? - 'ഗദർ 2' കലക്ഷനെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഇന്ത്യയില്‍ നിന്നുള്ള 'പഠാന്‍റെ' ലൈഫ് ടൈം കലക്ഷൻ റെക്കോഡ് (Pathaan lifetime collection record in India) 'ഗദര്‍ 2' മറികടക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്‌റ്റുകള്‍. 'പഠാന്‍റെ' ഈ ലൈഫ് ടൈം കലക്ഷൻ റെക്കോഡിനെ മറികടക്കാൻ 43 കോടി രൂപ മാത്രമെ 'ഗദർ 2'ന് നേടേണ്ടതുള്ളു (Box Office Battle).
അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2', പുതിയ റിലീസായ 'ഡ്രീം ഗേള്‍ 2' എന്നീ ചിത്രങ്ങളുമായുള്ള മത്സരങ്ങള്‍ക്കിടയിലും സണ്ണി ഡിയോളിന്‍റെ 'ഗദര്‍ 2' ബോക്‌സോഫിസില്‍ മുന്നേറുകയാണ്. 'ഡ്രീം ഗേള്‍ 2'വിനും, 'ഓ മൈ ഗോഡ് 2'വിനും മുന്നില്‍ മുട്ടുമടക്കാത്ത 'ഗദര്‍ 2', സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തുന്ന ഷാരൂഖ് ഖാന്‍റെ 'ജവാന്' മുന്നില്‍ അടിപതറിയേക്കാം (Will Gadar 2 cross Pathaan lifetime collection record).
അതേസമയം അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2', 24-ാം ദിനത്തില്‍ ബോക്‌സോഫിസിൽ സ്ഥിരത നിലനിർത്തി (OMG 2 Box Office Collection Day 24). 24-ാം ദിനത്തില്‍, മുന്‍ ദിന കലക്ഷനേക്കാള്‍ 1.83 കോടിയിലധികം രൂപ ചിത്രം നേടി. ഇതോടെ ആകെ 146.36 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തിരിക്കുന്നത്.