ETV Bharat / bharat

G20 Summit Second Day : ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം ; മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് തുടക്കം - ജി20 ഉച്ചകോടി ആഹ്വാനങ്ങൾ

World leaders visit rajghat : രാജ്ഘട്ടിൽ ലോകനേതാക്കൾ സന്ദർശനം നടത്തി മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ചു. ശേഷമാണ് ചർച്ചകൾ ആരംഭിച്ചത്

US affirms to host 2026 G20 Summit  G20 Summit Second Day  G20 Summit  G20 Summit last Day  G20  2023 ജി20  2023 G20  G20 summit end  G20 Summit Delhi  World leaders visit rajghat  rajghat G20 Summit  ജി20 ഉച്ചകോടി ഇന്ന് സമാപിക്കും  ജി20 ഉച്ചകോടി  ജി20 ഉച്ചകോടി സമാപനം  ജി20  ജി20 ലോകനേതാക്കൾ  ജി20 ലോകനേതാക്കൾ രാജ്ഘട്ട്  ജി20 മഹാത്മാഗാന്ധി  ജി20 ഉച്ചകോടി ആഹ്വാനങ്ങൾ  ജി20 ആഹ്വാനങ്ങൾ
G20 Summit Second Day
author img

By ETV Bharat Kerala Team

Published : Sep 10, 2023, 11:06 AM IST

ന്യൂഡൽഹി : ഇന്ന് ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം (G20 Summit Second Day). മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ഇന്നത്തെ സെഷൻ ആരംഭിച്ചത്. ഇതിനായി രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സ്‌മൃതി കുടീരത്തിൽ ലോകനേതാക്കള്‍ ആദരം അർപ്പിച്ചു. ശേഷം ജി20 വേദിയായ ഭാരത മണ്ഡപത്തിൽ ലോകനേതാക്കൾ വൃക്ഷ തൈകൾ നട്ടു.

റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക പ്രശ്‌നങ്ങൾ അടക്കമുള്ള പ്രതിസന്ധികൾ കൂട്ടായി പരിഹരിക്കേണ്ടുന്നതിനായുള്ള പരിശ്രമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ജി20 സംയുക്ത പ്രഖ്യാപനം ഇന്നലെ സമ്മേളനം ഏകകണ്‌ഠമായി അംഗീകരിച്ചിരുന്നു. ആഗോള ജൈവ ഇന്ധന സഖ്യത്തിന്‍റെ സമാരംഭത്തിന് യുഎസ്, ഇന്ത്യ, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ പുതിയ കണക്റ്റിവിറ്റി നെറ്റ്‌വർക്കുകൾ ആരംഭിക്കുമെന്ന ആഹ്വാനവും ഉണ്ടായി.

സമാധാനവും സുസ്ഥിര വികസനവും സാധ്യമാക്കുന്നതിനായി പ്രാദേശിക സമഗ്രതയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്‌തു. പ്രദേശങ്ങള്‍ പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കരുതെന്ന നിലപാടും മുന്നോട്ടുവച്ചിരുന്നു. അതേസമയം, യുക്രെയ്‌ന്‍ സംഘർഷ വിഷയം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്ത പ്രഖ്യാപനത്തിൽ റഷ്യക്ക് തക്കതായ താക്കീത് നൽകിയില്ലെന്ന് ആരോപിച്ച് അമേരിക്കൻ മാധ്യമങ്ങൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Also read : G20 Delhi Declaration On Russia Ukraine War 'യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം'; റഷ്യയെ അപലപിക്കാതെ ജി20യിൽ സംയുക്‌ത പ്രസ്‌താവന

2030-ഓടെ ആഗോള പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കുമെന്നും ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി കൽക്കരി ഊർജത്തിന്‍റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും ജി20 സമ്മേളനം അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടും. ആഗോള തീരുമാനങ്ങൾ എടുക്കുമ്പോള്‍ വികസ്വര രാജ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന ആഹ്വാനവുമുണ്ടായി. ലോകനേതാക്കൾ ഇന്നലെ ദ്രൗപതി മുർമു (Droupadi Murmu) ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു. നിശ്ചയിച്ച എല്ലാ ചർച്ചകൾക്കും ശേഷം വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ജി 20 സംയുക്ത പ്രഖ്യാപനം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ അമിതാഭ് കാന്തും ഉച്ചയ്ക്ക് 2ന് മാധ്യമങ്ങളെ കാണും.

ജി20 ഇനി ജി21 : ആഫ്രിക്കൻ യൂണിയന് (African Union) ജി20 യോഗത്തിൽ അംഗത്വം നൽകാൻ ഇന്നലെ തീരുമാനമായിരുന്നു. യൂറോപ്യൻ യൂണിയന്‍റ (Europe Union) അതേ സ്ഥാനമാണ് 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് ജി 20 യിൽ ലഭിക്കുക. ഇതോടെ കൂട്ടായ്‌മയിലെ 21-ാമത് അംഗമാകും ആഫ്രിക്കൻ യൂണിയൻ. നിലവിൽ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളിൽ ഒന്നാണിത്.

അതിനാല്‍ ജി20 കൂട്ടായ്‌മ ഇനി ജി21 എന്നാകും അറിയപ്പെടുന്നത്. 1999ൽ ജി20 ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു കൂട്ടിച്ചേർക്കൽ നടക്കുന്നത്. ഇന്ത്യ ഉൾപ്പടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമായിരുന്നു ജി20 അംഗങ്ങൾ.

2026 ല്‍ അമേരിക്ക അധ്യക്ഷത വഹിക്കും : 2026-ലെ ഉച്ചകോടിയിൽ യുഎസ് അധ്യക്ഷത വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അതേസമയം, ജോ ബൈഡന്‍റെ പ്രഖ്യാപനത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ചൈന. 2024ൽ ബ്രസീലിലും 2025ൽ ദക്ഷിണാഫ്രിക്കയിലുമാണ് സമ്മേളനങ്ങള്‍. ശേഷം 2026-ൽ അമേരിക്കയിലായിരിക്കും ഉച്ചകോടി എന്നായിരുന്നു ബൈഡന്‍റെ പ്രഖ്യാപനം.

ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. 'ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടി തെളിയിക്കുന്നത് ജി20ക്ക് ഇപ്പോഴും നമ്മുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ്' - വൈറ്റ് ഹൗസ് നിരീക്ഷിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.