ETV Bharat / bharat

G20 Summit Bharat Mandapan flooded ജി20 ഉച്ചകോടി; കോടികൾ ചിലവിട്ട് നിർമിച്ച ഭാരത് മണ്ഡപത്തിൽ വെള്ളം കയറി, സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് - rainfall in Delhi

Deluge dampens G20 summit : ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം

Bharat Mandapan flooded  G20 summit Bharat Mandapan flooded  G20 summit  Bharat Mandapan  Congress lashed out at government  ജി20 ഉച്ചകോടി  കോടികൾ ചിലവിട്ട് നിർമിച്ച ഭാരത് മണ്ഡപത്തിൽ വെള്ളം  സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്  Congress takes swipe at Government  relentless rainfall in Delhi  rainfall in Delhi  Delhi rain
G20 summit Bharat Mandapan flooded
author img

By ETV Bharat Kerala Team

Published : Sep 10, 2023, 8:19 PM IST

Updated : Sep 10, 2023, 11:05 PM IST

ന്യൂഡൽഹി: കനത്ത മഴയ്‌ക്ക് പിന്നാലെ ജി20 ഉച്ചകോടിയുടെ വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളം കയറി (G20 Summit Bharat Mandapan flooded). കോടികൾ ചിലവിട്ട് നിർമിച്ച ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആയുധമാക്കുകയാണ് പ്രതിപക്ഷം (congress lashed out at government). വെള്ളത്തിനടിയിലായ ഭാരത് മണ്ഡപത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു.

സംഭവത്തില്‍ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും രംഗത്തെത്തി. ജി20 ഉച്ചകോടിയിലേക്ക് തങ്ങളുടെ നേതാവായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിൽ നീരസത്തിലായിരുന്ന കോൺഗ്രസ് പാർട്ടി കേന്ദ്രത്തിനെതിരെ ഈ വിഷയം ആയുധമാക്കുകയാണ്.

ഡൽഹിയിൽ രണ്ട് ദിവസം തുടർച്ചയായി കനത്ത മഴയാണ് ലഭിക്കുന്നത്. മഴയെ തുടർന്ന് ഭാരത് മണ്ഡപത്തിന് മുന്നില്‍ വെള്ളം കെട്ടികിടക്കുന്നതും മോട്ടര്‍ ഉപയോഗിച്ച് വെള്ളം നീക്കുന്നതും അടക്കമുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബിവി രംഗത്തെത്തി.

വെള്ളപ്പൊക്കമുണ്ടായ സ്ഥലത്തിന്‍റെയും വെള്ളം നീക്കാൻ പരിശ്രമിക്കുന്ന ആളുകളുടെയും ചിത്രങ്ങൾ സഹിതം എക്‌സിൽ പങ്കുവച്ചാണ് ശ്രീനിവാസ് ബിവി കേന്ദ്രത്തെ പരിഹസിച്ചത്. സർക്കാരിന്‍റെ വികസന വാഗ്‌ദാനങ്ങളും 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന പാർട്ടി മുദ്രാവാക്യവും സൂചിപ്പിച്ചുകൊണ്ട്, 'കോടിക്കണക്കിന് രൂപ ചിലവഴിച്ച് ജി20 അംഗങ്ങൾക്ക് ആതിഥ്യമരുളാൻ നിർമിച്ച 'ഭാരത് മണ്ഡപത്തിന്‍റെ' ചിത്രങ്ങൾ....തീർച്ചയായും പുരോഗതി കൈവരിക്കുകയാണ്' എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് കുറിച്ചത്.

  • करोड़ों रुपये की लागत से G20 के सदस्यों की मेहमाननवाजी के लिए बनाए गए 'भारत मंडपम' की तस्वीरें।

    विकास तैर रहा है...https://t.co/EcQBcM7o7E

    — Srinivas BV (@srinivasiyc) September 10, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ആഗോള ഉച്ചകോടിയുടെ ആദ്യ ദിനമായ ശനിയാഴ്‌ച കനത്ത മഴയ്‌ക്കൊപ്പമാണ് കൂടിക്കാഴ്‌ച ആരംഭിച്ചത്. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടാണ് മഴയിൽ അനുഭവപ്പെട്ടത്. ഉച്ചകോടി കാരണം ഏർപ്പെടുത്തിയ ഉയർന്ന സുരക്ഷാ നടപടികളും ഗതാഗത നിയന്ത്രണങ്ങളും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി.

'വൺ ഫ്യൂച്ചർ സെഷനിൽ പ്രധാനമന്ത്രി: മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ഇന്നത്തെ (സെപ്റ്റംബർ 10) ജി20 സെഷൻ ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ സ്‌മൃതി കുടീരത്തിൽ ആദരം അർപ്പിച്ച ശേഷം ഭാരത മണ്ഡപത്തിൽ ലോകനേതാക്കൾ വൃക്ഷ തൈകളും നട്ടിരുന്നു. ഐക്യരാഷ്‌ട്ര സഭ ഉൾപ്പടെയുള്ള ആഗോള സംഘടനകളിൽ പരിഷ്‌കാരങ്ങൾ (United Nations Reforms) നടപ്പാക്കണമെന്ന് ഉച്ചകോടിയുടെ 'വൺ ഫ്യൂച്ചർ' (One Future) സെഷനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പ്രധാന മന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) വ്യക്തമാക്കി.

51 അംഗങ്ങളുമായി യുഎൻ സ്ഥാപിതമായ കാലഘട്ടത്തിൽ നിന്നും ലോകം ഒരുപാട് മുന്നോട്ട് പോയെന്നും പുതിയ മാറ്റങ്ങൾ ആഗോള ഘടനയിൽ പ്രതിഫലിക്കണമെന്നും മോദി പറഞ്ഞു. ദുരന്തസമയത്ത് രാജ്യങ്ങൾക്ക് സഹായം വാഗ്‌ദാനം ചെയ്യുന്നതിലേയ്‌ക്ക് മാത്രമായി യുഎൻ സ്വയം പരിമിതപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ സംഘടനയുടെ പ്രസക്തി നഷ്‌ടപ്പെടുമെന്നും കൂട്ടിച്ചേർത്തു.

READ MORE: Narendra Modi Push For UN Reforms 'ഐക്യരാഷ്‌ട്ര സഭയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണം' : നിർദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

Last Updated : Sep 10, 2023, 11:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.