ETV Bharat / bharat

രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി

കൊവിഡ് വ്യാപനം തടയാനുള്ള ഏക മാർഗം ദുർബല വിഭാഗങ്ങൾക്ക് ന്യായ് പദ്ധതിയിലൂടെ ഒരു പൂർണ്ണ ലോക്ക്ഡൗൺ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

Full lockdown is only way to stop COVID-19 spread  claims Rahul Gandhi  rahul gandhi  രാജ്യത്ത് പൂർണ്ണ ലോക്ക്ഡൗൺ അനിവാര്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  ന്യൂഡൽഹി
രാജ്യത്ത് പൂർണ്ണ ലോക്ക്ഡൗൺ അനിവാര്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
author img

By

Published : May 4, 2021, 12:24 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്‍റെ നിഷ്‌ക്രിയത്വം നിരപരാധികളായ നിരവധിയാളുകളെ കൊന്നൊടുക്കുകയാണ്. രോഗ വ്യാപനം തടയാനുള്ള ഏക മാർഗം ദുർബല വിഭാഗങ്ങൾക്ക് ന്യായ് പദ്ധതിയിലൂടെ ഒരു സമ്പൂർണ ലോക്ക്ഡൗൺ ആണ്", കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മാസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സർക്കാരുകളോട് ലോക്ക്ഡൗണുകൾ അവസാന മാർഗമായി മാത്രം ഉപയോഗിക്കണമെന്നും മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകൾ സൃഷ്ടിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,449 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവുണ്ടായതായി ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,02,82,833 ആയി. നിലവിൽ സജീവമായ കേസുകളുടെ എണ്ണം 34,47,133 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.