ETV Bharat / bharat

ഇന്ധനവില ഇന്നും കൂട്ടി ; 6 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 4 രൂപ, ഡീസലിന് 3.88 രൂപ - പെട്രോള്‍ വില വര്‍ധനവ്

കഴിഞ്ഞ ആറ്‌ ദിവസത്തിനിടെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് അഞ്ചാം തവണ

fuel price hike today  oil price latest  petrol price hike latest  diesel price hike latest  ഇന്ധനവില വര്‍ധനവ്  കൊച്ചി ഇന്ധനവില നിരക്ക്  പെട്രോള്‍ വില വര്‍ധനവ്  ഡീസല്‍ വില വര്‍ധനവ്
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; ആറ്‌ ദിവസത്തിനിടെ പെട്രോളിന് കൂടിയത് നാല് രൂപ, ഡീസലിന് 3.88 രൂപ
author img

By

Published : Mar 27, 2022, 8:21 AM IST

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 58 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില ലിറ്ററിന് 108.34 ഉം ഡീസല്‍ വില 95.50 ആയി.

കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 108.50 രൂപയും ഡീസലിന് 95.66 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.05 രൂപയും ഡീസലിന് 97.11 രൂപയുമായി. കഴിഞ്ഞ ആറ്‌ ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് മൂന്ന് രൂപ 88 പൈസയുമാണ് ഉയര്‍ത്തിയത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില നൂറിനോടടുത്തു. നിലവില്‍ രാജ്യതലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 99.11 രൂപയും ഡീസലിന് ലിറ്ററിന് 90.43 രൂപയുമാണ്. മുംബൈയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 113.81, 98.05 എന്നിങ്ങനെയാണ്.

Also read: സ്വന്തമായി 20 കോളജുകള്‍, സമ്പാദ്യം കോടികള്‍: പ്രൈമറി സ്കൂള്‍ അധ്യാപകന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, ഇന്ധനവില കൂട്ടുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ വില വര്‍ധിപ്പിക്കുന്നത് പുനരാരംഭിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധമാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണമായി പറയുന്നത്. അതേസമയം, 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ഇന്ധനവില വര്‍ധിപ്പിയ്ക്കാത്തതിനാല്‍ ഓയില്‍ കമ്പനികളായ ഐഒസി, ബിപിസില്‍, എച്ച്പിസിഎല്‍ തുടങ്ങിയവയ്ക്ക് ഏകദേശം 19,000 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസിന്‍റെ റിപ്പോർട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.