ETV Bharat / bharat

മുന്‍നിര തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം

Frontline workers  COVID-19 shots on priority  മുന്‍നിര തൊഴിലാളികള്‍  കൊവിഡ് വാക്സിന്‍  കൊവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കും  ശിവരാജ് സിംഗ് ചൗഹാന്‍
മുന്‍നിര തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍
author img

By

Published : Nov 24, 2020, 5:24 PM IST

ഭോപ്പാല്‍: കൊവിഡ് വാക്സിനായി കോള്‍ഡ് സ്റ്റോറേജ് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. മഹാരാഷ്ട്രയില്‍ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആറിയിച്ചു.

എൻ‌സി‌സി (നാഷണൽ കേഡറ്റ് കോർപ്സ്) കേഡറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻ‌ജി‌ഒകൾ എന്നിവരുടെ സേവനങ്ങൾ സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രതിരോധ കുത്തിവയ്പ്പിനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് അതിവേഗം വളരുന്ന നഗരങ്ങളില്‍ ആദ്യം ഘട്ടത്തില്‍ വാക്സിന്‍ എത്തിക്കും.

തൊഴിലാളികള്‍ക്കും വാക്സിന്‍ ലഭ്യമാക്കും. അതിനിടെ തിങ്കളാഴ്ച വരെ, മധ്യപ്രദേശിലെ കൊവിഡ് രോഗികളുടെ എണ്ണം 1,94,745 ആയി ഉയര്‍ന്നു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ കീഴിൽ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ചൗഹാൻ പ്രധാനമന്ത്രിയോട് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണമെന്നും ചൗഹാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.