ETV Bharat / bharat

37 ദിവസം വെന്‍റിലേറ്ററിൽ, ഒടുവിൽ പുതുജീവൻ; 14 കാരന്‍റെ ശ്വാസകോശ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയം - LUNG TRANSPLANT DONE IN KOLKATA

കൊൽക്കത്ത സ്വദേശിയായ സ്വപ്‌നിൽ ബിശ്വാസ് എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ ശ്വാസകോശമാണ് മാറ്റിവച്ചത്. വാഹനാപകടത്തിൽ മരിച്ച ഒഡിഷ സ്വദേശിയുടെ ശ്വാസകോശമാണ് സ്വപ്‌നിലിന് പുതുജീവൻ സമ്മാനിച്ചത്.

lung transplant surgery  ഒഡീഷയിൽ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രീയ  ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രീയ  14 കാരന്‍റെ ശ്വാസകോശം മാറ്റി വച്ചു  മസ്‌തിഷ്‌ക മരണം  Medica Superspecialty Hospital  മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ  വെന്‍റിലേറ്റർ  LUNG TRANSPLANT DONE IN KOLKATA
14 കാരന്‍റെ ശ്വാസകോശ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയം
author img

By

Published : Jul 1, 2023, 10:03 PM IST

കൊൽക്കത്ത : 16 വയസുകാരന്‍റെ ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊൽക്കത്തയിലെ മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ (Medica Superspecialty Hospital). ഒഡിഷയിൽ വാഹനാപകടത്തെത്തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശമാണ് കൊൽക്കത്ത സ്വദേശിയായ സ്വപ്‌നിൽ ബിശ്വാസ് എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലേക്ക് വിജയകരമായി മാറ്റി വച്ചത്.

സ്വപ്‌നിൽ ബിശ്വാസ് പൂർണ്ണമായും ആരോഗ്യവാനാണെന്നും അപകടനില തരണം ചെയ്‌തതായും ഡോക്‌ടർമാർ അറിയിച്ചു. നേരത്തെ ഇതേ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കകം രോഗി മരിച്ചിരുന്നു. അതിനാൽ തന്നെ ഏറെ സങ്കീർണമായ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ സന്തോഷത്തിലാണ് തങ്ങളെന്നും ഡോക്‌ടർമാർ അറിയിച്ചു.

വില്ലനായത് കീടനാശിനി : നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്ത് പ്രദേശത്ത് താമസിക്കുന്ന സ്വപ്‌നിൽ ബിശ്വാസിനെ കീടനാശിനി കഴിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. ശീതളപാനീയ കുപ്പിയിൽ സൂക്ഷിച്ചിരുന്ന കീടനാശിനി അബദ്ധത്തിൽ സ്വപ്‌നിൽ കുടിക്കുകയായിരുന്നു. പാരാക്വാട്ട് ഡിക്ലോറൈഡ് (Paraquat Dichloride) എന്ന കീടനാശിനിയായിരുന്നു വിദ്യാർഥി കുടിച്ചത്.

തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വപ്‌നിലിനെ അന്ന് തന്നെ ബരാസത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ആരോഗ്യ നില വഷളായതോടെ സ്വപ്‌നിലിനെ ഇഎം ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ദിവസങ്ങൾ കഴിയും തോറും സ്വപ്‌നിലിന്‍റെ ആരോഗ്യ നില കൂടുതൽ ഗുരുതരമായി മാറുകയായിരുന്നു.

സ്വപ്‌നിലിന്‍റെ ശ്വാസ കോശത്തിലായിരുന്നു കീടനാശിനി പ്രധാനമായും ബാധിച്ചത്. പതിയെ ശ്വാസകോശം പൂർണമായും പ്രവർത്തന രഹിതമാകുന്ന നിലയിലേക്ക് പോവുകയായിരുന്നു. സംഭവത്തിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ മെഡിക്ക ഹോസ്‌പിറ്റലിൽ എത്തിച്ചത്. ജീവൻ തിരിച്ച് പിടിക്കുന്നതിനായി ശ്വാസകോശം മാറ്റി വയ്‌ക്കൽ മാത്രമായിരുന്നു ഏക പോംവഴി.

ഇതിനായി ഒരു ദാതാവിനെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ കാര്യം. ശ്വാസകോശത്തിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ 37 ദിവസത്തോളം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു സ്വപ്‌നിലിന്‍റെ ഹൃദയത്തിന്‍റെ പ്രവർത്തനം നിലനിർത്തിയിരുന്നത്.

ഇതിനിടെ കഴിഞ്ഞ ശനിയാഴ്‌ച ഒഡിഷയിൽ വാഹനാപകടത്തിൽ ഒരാൾക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർക്ക് വിവരം ലഭിച്ചു. മരിച്ചയാളുടെ ബന്ധുക്കൾ അവയവ ദാനത്തിന് സമ്മതം അറിയിച്ചതോടെ ശ്വാസകോശം സ്വീകരിക്കുന്നതിനായി ഡോക്‌ടർമാരുടെ സംഘം ഒഡിഷയിലേക്ക് പോയി.

സഹായ ഹസ്‌തവുമായി സർക്കാരും : പക്ഷേ ശസ്‌ത്രക്രിയക്കുള്ള ചെലവ് സ്വപ്‌നിലിന്‍റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ധനസഹായത്തിനായി ആശുപത്രിയുടെ നേതൃത്വത്തിൽ സർക്കാരിന് അപേക്ഷ നൽകുകയും സർക്കാർ ഉടൻ തന്നെ അഞ്ച് ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.

തുടർന്ന് ശനിയാഴ്‌ച അർധരാത്രിയോടെ ശസ്‌ത്രക്രിയ ആരംഭിച്ചു. എട്ടു മണിക്കൂറോളം നീണ്ട സങ്കീർണമായ ശസ്‌ത്രക്രിയക്കൊടുവിൽ സ്വപ്‌നിലിന്‍റെ ശ്വാസകോശം വിജയകരമായി മാറ്റിവയ്‌ക്കുകയായിരുന്നു. ഡോക്‌ടർമാരായ കുനാൽ സർക്കാർ, സൗമ്യജിത് ബോസ്, സപ്‌തർഷി റോയ് എന്നിവരാണ് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയത്.

'ശ്വാസകോശം മാറ്റിവയ്ക്കൽ ഏറ്റവും സങ്കീർണ്ണമായ ശസ്‌ത്രക്രിയയാണ്. കാരണം വെറും മൂന്ന് മണിക്കൂറിനുള്ളിൽ ഇവയെ ശരീരത്തിലേക്ക് മാറ്റി വയ്‌ക്കണം. ഇത് ഞങ്ങൾക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾക്കായി', ഡോക്‌ടർ കുനാൽ സർക്കാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.