ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ഗുരുതര പരിക്ക്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ നായ്‌ക്കള്‍, രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ വസ്‌ത്രത്തില്‍ കടിച്ച് താഴെ വീഴ്‌ത്തിയാണ് ആക്രമിച്ചത്.
നാല് നായ്‌ക്കള്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി കടിച്ച് പറിക്കുന്നതിന്‍റെ ദൃശ്യം പ്രദേശത്തെ സിസിടിയില്‍ പതിഞ്ഞിട്ടുണ്ട്.
രണ്ട് നായ്‌ക്കള്‍ പെണ്‍കുട്ടിയുടെ തലയിലും രണ്ട് നായ്‌ക്കള്‍ പെണ്‍കുട്ടിയുടെ കാലിലും കടിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. മറ്റൊരാളെത്തി ഓടിച്ചതോടെയാണ് നായ്‌ക്കള്‍ പിന്തിരിഞ്ഞത്.