ശ്രീനഗർ : ജമ്മു കശ്‌മീരിലെ ബാരി ബ്രാഹ്മണ മേഖലയില്‍ ഡ്രോൺ സാന്നിധ്യം. പൊലീസ് സ്റ്റേഷന് സമീപവും ബലോൽ പാലത്തിന് സമീപത്തും മറ്റ് രണ്ട് ഇടങ്ങളിലുമാണ് ഡ്രോൺ കാണപ്പെട്ടതെന്ന് എസ്‌എസ്‌പി രാജേഷ് ശർമ അറിയിച്ചു.
ഡ്രോണുകൾ പരിധിക്ക് പുറത്ത് പോയതിനാൽ പൊലീസിന് വെടിവച്ചിടാന്‍ സാധിച്ചില്ല. പ്രദേശത്തെ സുരക്ഷ കർശനമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE: ജമ്മുവിൽ വീണ്ടും പാക് ഡ്രോണുകൾ; അന്വേഷണം ആരംഭിച്ചു
ജൂലൈ 30ന് സാംബ സെക്‌ടറിൽ തന്നെ മൂന്ന് വ്യത്യസ്‌ത പ്രദേശങ്ങളിലായി പാകിസ്ഥാനി ഡ്രോണുകൾ കണ്ടെത്തിയിരുന്നു. കനാച്ചക്ക് അതിർത്തി പ്രദേശത്ത് അഞ്ച് കിലോ വരുന്ന ഇംപ്രൂവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) മെറ്റീരിയൽ വഹിച്ച പാകിസ്ഥാൻ ഡ്രോൺ പൊലീസ് വെടിവച്ചിട്ടിരുന്നു.
ഡ്രോൺ ആക്രമണ ഭീതി കടുത്തതോടെ സൈന്യം മേഖലയിൽ പരിശോധന കർശമാക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.