ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്‌ടമായി. 11 പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്‌ച(22.08.2022) രാവിലെ ഏഴ് മണിക്കാണ് സംഭവം. ഉജ്ജയിനിലെ നഗ്‌ദയിലെ ഫാത്വിമ കോണ്‍വെന്‍റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളുമായി പോകുന്ന ജീപ്പ് ഉൻഹെൽ ടൗണിലെ ജിർണിയ ഫതയ്‌ക്ക് സമീപമാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ഇൻഡോറിലെ ആശുപത്രിയിലും മറ്റുള്ളവരെ പ്രാദേശിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറെയും ട്രക്ക് ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല പറഞ്ഞു. അതേസമയം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ്പ് സ്‌കൂളിന്‍റെതല്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുൻ മുഖ്യമന്ത്രി കമൽനാഥ് തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
also read:ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു ; അപകടം അമ്മയുടെ കണ്‍മുന്‍പില്‍