പൂനെ: പൂനെയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ലോനി കൽഭോർ പ്രദേശത്ത് ഇന്ന് (02.03.22) രാവിലെ 10.30ഓടെയാണ് സംഭവം. സിക്കന്ദർ പോപട് കസ്‌ബെ (45), പദ്‌മകർ മാരുതി വാഗ്‌മരെ (43), കൃഷ്ണ ദത്ത ജാദവ് (26), രൂപേഷ് കാംബ്ലെ (45) എന്നിവരാണ് മരിച്ചത്.
കൽഭോറിലെ പയസ ഹോട്ടലിന് പുറകിലുള്ള ഒരു കെട്ടിടത്തിൽ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മൂന്ന് തൊഴിലാളികൾ. ടാങ്കിനുള്ളിൽ ഇറങ്ങിയ ഉടനെ ഇവർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഇതിനിടെ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു തൊഴിലാളി കൂടി ടാങ്കിൽ വീഴുകയായിരുന്നു.
ALSO READ: യുക്രൈൻ ഒഴിപ്പിക്കലിന്‍റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണം: രാഹുല്‍ ഗാന്ധി
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ടാങ്കിനുള്ളിൽ ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സാധാരണക്കാരായ തൊഴിലാളികളുടെ ദുരവസ്ഥയാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് തൊഴിലാളികളും രംഗത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.