ETV Bharat / bharat

Four People of Same Family Murdered | തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു, മുൻവൈരാഗ്യമെന്ന് സൂചന ; പ്രതി പിടിയില്‍ - തിരുപ്പൂര്‍ കൊല

Tirupur Murder : തന്‍റെ വീടിനുസമീപം ഇരുന്ന് മദ്യപിക്കുന്നത് സെന്തിൽ കുമാർ ചോദ്യം ചെയ്തതാണ് കൊലയ്ക്കുകാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്

4 dead in tirupur one arrested  Family Murdered in Tirupur  tirupur murder  Tirupur Murder Arrest  കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു  തിരുപ്പൂര്‍ കൊല  സെന്തില്‍കുമാര്‍
four-people-of-same-family-murdered-in-tirupur-accesed-arrested
author img

By ETV Bharat Kerala Team

Published : Sep 4, 2023, 11:06 AM IST

Updated : Sep 4, 2023, 5:49 PM IST

തിരുപ്പൂർ : തമിഴ്‌നാട് തിരുപ്പൂർ പല്ലടത്തിനടുത്ത് കള്ളക്കിണറിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന പ്രതി പിടിയിൽ. കള്ളക്കിണറിൽ വളക്കട ഉടമയായ സെന്തിൽകുമാർ (47), കുടുംബാംഗങ്ങളായ മോഹൻരാജ്, രത്തിനംബാൾ, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെന്തിൽ കുമാറിന്‍റെ മുൻ തൊഴിലാളിയായിരുന്ന വെങ്കിടേശൻ പിടിയിലായി (Four People of Same Family Murdered). മരിച്ച മോഹൻരാജ് ദീർഘകാലമായി ബി ജെ പിയുടെ മടപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റാണ്.

നേരത്തെ സെന്തിൽകുമാറിന്‍റെ കടയിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന വെങ്കിടേശനെ സാമ്പത്തിക തിരിമറിയുടെ പേരിൽ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സെന്തിലിന്‍റെ വീടിനു സമീപമിരുന്ന് മദ്യപിച്ചത്. തന്‍റെ വീടിനുസമീപം വെങ്കിടേശനും സംഘവും ഇരുന്ന് മദ്യപിക്കുന്നത് സെന്തിൽ കുമാർ ചോദ്യം ചെയ്‌തതാണ് കൊലയ്ക്ക് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

മദ്യപിക്കുന്നത് സെന്തിൽകുമാർ വിലക്കിയതിൽ പ്രകോപിതനായ വെങ്കിടേശൻ അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സെന്തിൽകുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും വെട്ടേറ്റത്. ക്രൂരമായ ആക്രമണമേറ്റ നാലുപേരും തത്ക്ഷണം മരിച്ചു.

പല്ലടം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ് സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്തിൽകുമാറിന്‍റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കുവേണ്ടി തിരുപ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മോഹൻരാജിന്‍റെ മരണ വിവരമറിഞ്ഞ് നിരവധി ബി ജെ പി പ്രവർത്തകർ ആശുപത്രിയിലെത്തി. ഇവർ ആശുപത്രിയിൽ പ്രതിഷേധിച്ചത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അപലപിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ : ദാരുണമായ സംഭവത്തെ അപലപിച്ചും തമിഴ്‌നാട് സർക്കാരിന്‍റെ മദ്യനയത്തെ കുറ്റപ്പെടുത്തിയും തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തു വന്നു. സെന്തിൽ കുമാറിന്‍റെ സഹോദരൻ മോഹൻരാജ് ബി ജെ പി മടപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റാണ്. ജനവാസ മേഖലയിലെ മദ്യപാനം ചോദ്യം ചെയ്‌തതിന് സാമൂഹിക വിരുദ്ധർ അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിച്ചു. മോഹൻരാജിന്‍റെ കുടുംബത്തെ സാമൂഹ്യവിരുദ്ധർ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. മരിച്ചവർക്ക് ആദാരാജ്ഞലികൾ അർപ്പിക്കുന്നു' എന്നാണ് അണ്ണാാമലൈ എക്‌സ്‌ പ്ലാറ്റ്‌ഫോമിൽ (ട്വിറ്ററിൽ) കുറിച്ചത്.

മദ്യക്കച്ചവടക്കാരിലൂടെ തെരുവിൽ നിന്ന് പണം ഉണ്ടാകാനാണ് ഡി എം കെ സർക്കാർ ശ്രമിക്കുന്നതെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ഇങ്ങനെ മദ്യം വിൽക്കുന്നതിനെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഇനി എത്ര സാധാരണക്കാർ മരിക്കേണ്ടി വരും എന്നും അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടിൽ ദിനം പ്രതി കൊലപാതകങ്ങൾ നടക്കുകയും ക്രമസമാധാനനില തകിടം മറിയുകയും ചെയ്യുകയാണ്. പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഒഴിഞ്ഞു മാറി നിന്നാൽ സ്റ്റാലിന്‍റെ വീഴ്ച മറയ്ക്കാനാകില്ല. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പോലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

Last Updated : Sep 4, 2023, 5:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.