ജയ്പൂര്‍: അജ്മീറിലെ ബെവാര്‍ പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. കാര്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജയ്പൂര്‍ അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേരും. ലോറിയിലെ സഹായിയുമാണ് മരിച്ചത്.
ഗുഡ്ഗാവ് സ്വദേശികളായ സുഷ്മ ദേവി (50) മകന് ബുലു (15), മകള്‍ ദേവിക (20), ടാങ്കര്‍ സഹായി ഹര്‍ബസ് (22) എന്നിവരാണ് മരിച്ചത്. കാരിലുണ്ടായിരുന്ന ദേശ്രാജ് എന്നയാള്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.