ETV Bharat / bharat

കശ്‌മീര്‍ താഴ്‌വരയില്‍ പത്തില്‍ നാല് പേര്‍ക്ക് കൊവിഡ് ആന്‍റിബോഡിയെന്ന് സർവെ - കൊവിഡ് 19

9 ജില്ലകളിലെ 10 ക്ലസ്റ്ററുകളിലായി 6230 സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ആന്‍റിബോഡി കണ്ടെത്തിയത്.

four-of-10-people-in-kashmir-have-antibodies-finds-survey

author img

By

Published : Nov 21, 2020, 10:09 PM IST

ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയില്‍ പത്തില്‍ നാല് പേര്‍ക്ക് കൊവിഡ് ആന്‍റിബോഡി ഉണ്ടെന്ന് സര്‍വെ ഫലം. ശ്രീനഗര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി വിഭാഗം, ദേശീയ ആരോഗ്യ മിഷനും മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങളുമായി സംയുക്തമായി നടത്തിയ ജില്ലാതല സര്‍വെയിലാണ് കൊവിഡ് ആന്‍റിബോഡി ആളുകളിലുണ്ടെന്ന് കണ്ടെത്തിയത്. 9 ജില്ലകളിലെ 10 ക്ലസ്റ്ററുകളിലായി 6230 സാമ്പിളുകളാണ് സംഘം പരിശോധിച്ചത്. ശ്രീനഗര്‍ ജില്ലയില്‍ നിന്ന് മാത്രമായി 2418 ബ്ലഡ് സാമ്പിളുകള്‍ ശേഖരിച്ചു.

സര്‍വെ ഫലം പ്രകാരം കശ്‌മീര്‍ താഴ്‌വരയിലെ 8.38 ശതമാനം പേരില്‍ കൊവിഡിനെതിരെ ആന്‍റിബോഡി ഉണ്ടായതായി വ്യക്തമായി. ഇതില്‍ 9.37 ശതമാനം പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. അതേസമയം 1.52 ശതമാനം കൊവിഡ് രോഗികളില്‍ ആന്‍റിബോഡി ഉണ്ടായതായി കണ്ടെത്തി. പുല്‍വാമ, ബുഡ്‌ഗാം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് ആന്‍റിബോഡി ഉണ്ടായിരിക്കുന്നത്. 1.43 ശതമാനം. എന്നാല്‍ കുറവ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് കുല്‍ഗാം ജില്ലയിലാണ്. ശ്രീനഗറില്‍ 7.40 , കുപ്‌വാരയില്‍ 3.42 , ബന്ദിപോറയില്‍ 8.39 , ഗന്ദര്‍ബാലില്‍ 30 , അനന്ദ്‌നാഗില്‍ 2.35, ബരാമുള്ളയില്‍ 6.34, ഷോപിയാനില്‍ 9.31 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ ശതമാനക്കണക്ക്.

നേരത്തെ നടത്തിയ മറ്റൊരു പഠനപ്രകാരം കൊവിഡ് ആന്‍റിബോഡികളുണ്ടായിരിക്കുന്നത് ഭൂരിഭാഗവും പ്രായമായവരിലും സ്‌ത്രീകളിലുമാണ്. സര്‍വെ പ്രകാരം കശ്‌മീര്‍ താഴ്‌വരയില്‍ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പടരുന്നുണ്ടെന്നും ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നും ശ്രീനഗര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി വിഭാഗം തലവന്‍ ഡോ മുഹമ്മദ് സലീം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.