ETV Bharat / bharat

അരുണാചൽ പ്രദേശിൽ നാല്‌ കൊവിഡ് മരണം കൂടി - അരുണാചൽ പ്രദേശ് കൊവിഡ്

ആകെ മരണസംഖ്യ 42. ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,083

1
1
author img

By

Published : Nov 4, 2020, 12:54 PM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നാല്‌ പേർ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 42 ആയി ഉയർന്നു. 85 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 15,083 ആയി. വെസ്റ്റ് കാമെംഗിൽ 18, ക്യാപിറ്റൽ കോംപ്ലക്സ് മേഖലയിൽ 15, തവാങിൽ ഏഴ്, ലോഹിത്, ഷി-യോമി ജില്ലകളിൽ ആറ് വീതവും കേസുകൾ റിപ്പോർട്ട് ചെയ്തു.

ടിറാപ്, ഈസ്റ്റ് സിയാങ് എന്നിവിടങ്ങളിൽ അഞ്ച്, വെസ്റ്റ് സിയാങ്, പാപ്പമ്പെയർ, ലോവർ ദിബാങ് വാലി എന്നിവിടങ്ങളിൽ നാല് വീതം, നംസായി, ലോവർ സുബാൻസിരി, ലോംഗ്ഡിംഗ് എന്നിവിടങ്ങളിൽ രണ്ട് വീതവും കുറുങ് കുമേ, പാക്കെ കെസാങ്, കാംലെ, അപ്പർ, ലോവർ സിയാങ് എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തു.

ഒരു സൈനികനും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗം ബാധിച്ചവരിൽ ആർക്കും രോഗ ലക്ഷണങ്ങളില്ല. എല്ലാവരെയും കൊവിഡ് സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 11.38 ശതമാനവും മരണനിരക്ക് 0.27 ശതമാനവുമാണ്. സംസ്ഥാനത്ത് 1,674 പേർ ചികിത്സയിൽ തുടരുമ്പോൾ 13,367 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 88.62 ശതമാനമാണ്. 3,24,062 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.