ദൊഡ്ഡബല്ലാപ്പൂർ : കര്‍ണാടകയിലെ ദൊഡ്ഡബല്ലാപ്പൂർ താലൂക്കിലെ ഹൊലെയറഹള്ളിക്ക് സമീപം കോഴി ഫാമിൽ ജോലി ചെയ്‌തിരുന്ന ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി (Four members of a family died in poultry farm). രാത്രി പെയ്‌ത മഴ തണുത്ത അന്തരീക്ഷം സൃഷ്‌ടിച്ചതിനെ തുടര്‍ന്ന് തീകാഞ്ഞ് ഉറങ്ങാൻ മുറിയിൽ ഇവര്‍ കരിപ്പെട്ടി കത്തിച്ചുവച്ചിരുന്നു. ഇതില്‍ നിന്നും ഉയര്‍ന്ന പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഫോൺ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഫാം ഉടമ രാവിലെ സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പശ്ചിമ ബംഗാളിലെ അല്ലിപൂർ സ്വദേശികളായ കാലേ സരേര (60), ലക്ഷ്‌മി സരേര (50), ഉഷ സരേര (40), പൂൾ സരേര (16) എന്നിവരാണ് മരിച്ചത്. കാലേ സരേരയാണ് ഗൃഹനാഥൻ.
മോഹൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ 10 ദിവസം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. കോഴി ഫാമിൽ ജോലി ചെയ്‌തിരുന്ന കുടുംബത്തിലെ നാല് പേർ തൊട്ടടുത്ത ഷെഡിലാണ് താമസിച്ചിരുന്നത്. രാത്രി പെയ്‌ത മഴയിൽ കൊതുകുകൾക്കൊപ്പം തണുപ്പും അനുഭവപ്പെട്ടതിനാൽ ചൂട് നിലനിർത്താനും കൊതുകിൽ നിന്ന് രക്ഷ നേടാനുമായി കരിപ്പെട്ടി കത്തിച്ച് ഉറങ്ങുകയും മുറിയുടെ വാതിൽ അടയ്ക്കുകയും ചെയ്‌തതിനാലാകാം മുറി മുഴുവൻ പുക നിറഞ്ഞിരുന്നു. ഓക്‌സിജന്‍റെ കുറവും കാർബൺ മോണോക്‌സൈഡിന്‍റെ അളവ് വർധിച്ചതുമാകാം മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ പൊലീസ് പറയുന്നു. ദൊഡ്ഡബെലവംഗല പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
വിവരമറിഞ്ഞ് വീട് പരിശോധിച്ചപ്പോൾ മുറിയിൽ കുറച്ച് പുക ഉണ്ടായിരുന്നെന്നും നാല് പേരുടെയും മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ എഫ്എസ്എൽ ടീമിനെ വിളിച്ചിട്ടുണ്ടെന്നും യഥാർഥ കാരണം റിപ്പോർട്ടിൽ വ്യക്തമാകുമെന്നും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബലദണ്ടി സംഭവ സ്ഥലം സന്ദർശിച്ച് പറഞ്ഞു.
ALSO READ: ഉത്തർപ്രദേശിൽ വീട് തകർന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു
ആലംഗബാഗ് റെയിൽവേ കോളനിയിൽ വീട് തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. ശനിയാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 16) സംഭവം നടന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട സതീഷ് ചന്ദ്രയുടെ ഉടമസ്‌ഥതയിലുള്ള വീടാണ് തകർന്നുവീണത്. അപകടവിവരം അറിഞ്ഞയുടൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ല ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്‌തു.
ALSO READ: മഹാരാഷ്ട്രയില്‍ നാല് നില കെട്ടിടം തകർന്ന് രണ്ട് മരണം, കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍
ALSO READ: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ