ജയ്പൂർ: ജോധ്പൂർ ബാർമർ ദേശീയപാതയിൽ ബുധനാഴ്ച രാത്രി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. 4ഉം 5ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവരുടെ അച്ഛനും 10 വയസ്സുള്ള കുട്ടിയും ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ പൊലീസ് സംഭവ സ്ഥലത്തെത്തി. ബോറനാഡ സൂപ്രണ്ട് കിഷൻലാൽ വിശ്വോയ്, അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് മംഗിലാൽ റാത്തോഡ് എന്നിവർ സംഭവസ്ഥലത്തെത്തി അപകട സ്ഥലം പരിശോധിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെ നാർനാടി-ഭാണ്ടു പ്രദേശത്ത് വച്ചാണ് അപകടം നടന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.