ചെന്നൈ: പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ (Goat thieves) പിന്തുടര്‍ന്ന സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറെ വെട്ടിക്കൊന്ന കേസില്‍ (Murder cop) നാല് പേര്‍ പിടിയില്‍. പിടിയിലാവരില്‍ രണ്ടു പേര്‍ പ്രയാപൂര്‍ത്തിയാകാത്തവര്‍ (Juvenile offenders). ഇവരുടെ പ്രായം 10ഉം 17ഉം വയസ് മാത്രം. മറ്റു രണ്ടു പേരില്‍ ഒരാള്‍ക്ക് 19 വയസ്.
തിരുച്ചിറപ്പള്ളി നാവല്‍പ്പട്ട് സ്റ്റേഷനിലെ സി ഭൂമിനാഥന്‍ (50) ആണ് ശനിയാഴ്ച (നവംബര്‍ 20, 2021) അതിക്രൂരമായി കൊല്ലപ്പെട്ടത്. പുതുക്കോട്ട കീരാനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം.
നാവല്‍പ്പട്ടിന് സമീപം ബൈക്ക് പട്രേളിങ്ങിനിടെ രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടുകളെ കടത്തുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. പ്രദേശത്ത് ആട് മോഷണം വ്യാപകമായതിനാല്‍ മറ്റൊരും പൊലീസുകാരനൊപ്പം ഭൂമിനാഥന്‍ ബൈക്കില്‍ മോഷ്ടാക്കളെ പിന്‍തുടര്‍ന്നു.
Also Read: ദത്ത് വിവാദം : അനുപമയുടെ കുഞ്ഞിനെ സംസ്ഥാനത്തെത്തിച്ചു; ഇന്ന് ഡിഎൻഎ പരിശോധന
രണ്ടുപേരും രണ്ട് വഴിക്കാണ് പ്രതികളെ പിന്തുടര്‍ന്നത്. വേഗത്തില്‍ പോയ മോഷ്ടാക്കള്‍ തിരിച്ചുറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പ്രതികളെ കീരാരൂരിനടുത്ത് വച്ച് ഭൂമിനാഥന്‍ പിടികൂടി. ഇതോടെ കൈയിലു ണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ ആക്രമിച്ചു. തുടര്‍ന്ന് കുട്ടിക്കുറ്റവാളികള്‍ രക്ഷപെട്ടു. പൊലീസ് എത്തുമ്പോഴേക്കും ഭൂമിനാഥന്‍ മരിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. ഭാര്യയും കോളജ് വിദ്യാര്‍ഥിയായ മകനുമുണ്ട്.