പട്‌ന: ബിഹാറിലെ ബോധ്ഗയയിൽ ഹോളി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ വെന്ത് മരിച്ചു. സംഭവത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ഹോളി ദഹനിടെയാണ് അപകടം ഉണ്ടായത്. രോഹിത് കുമാർ (12), നന്ദലാൽ മഞ്ജി (13), പിന്‍റു മഞ്ജി (12), റിതേഷ് കുമാർ (12) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനെ തുടർന്ന് നിരവധി സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഹോളി ഉത്സവത്തിന്‍റെ പൊതു ആഘോഷങ്ങൾക്ക് നിരോധിച്ചിരുന്നു. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, ഗോവ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ അടക്കെ ഏർപ്പെടുത്തിയിട്ടുമുണ്ട്.