അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ 120 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ. ദൊനബന്ദ ചെക്ക് പോസ്റ്റില്‍ രണ്ട് കാറുകളിൽ നിന്നായാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടന്നത്. രണ്ട് കാറുകളിലായി പ്രതികൾ വിശാഖപട്ടണം ജില്ലയിലെ നർസിപട്ടണത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു. രണ്ട് കാറുകൾ, കഞ്ചാവ്, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ആന്ധ്രയിൽ 120 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ - Narsipatnam
രണ്ട് കാറുകളിലായി പ്രതികൾ വിശാഖപട്ടണം ജില്ലയിലെ നർസിപട്ടണത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു