ETV Bharat / bharat

രാജസ്ഥാനില്‍ വിവരാവകാശ പ്രവര്‍ത്തകനെ ആക്രമിച്ച നാല് പേര്‍ പിടിയില്‍ - വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം

വിവരവാകാശ പ്രവര്‍ത്തകന്‍ അമ്ര രാമ് ക്രൂരമായാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ബാര്‍മര്‍ എസ്.പി രൂപീകരിച്ച അഞ്ചംഗ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Four held for assaulting RTI activist in Rajasthan  brutal attack on an RTI activist in Rajasthan  RTI activist Amra Ram was kidnapped  വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം  അമ്രരാമിനെ മര്‍ദ്ദിച്ച 4 പേര്‍ പിടിയില്‍
രാജസ്ഥാനില്‍ വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി ആക്രമിച്ച നാല് പേര്‍ പിടിയില്‍
author img

By

Published : Dec 24, 2021, 4:42 PM IST

ജയ്പൂര്‍ : വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി ആക്രമിച്ച നാല് പേര്‍ രാജസ്ഥാനില്‍ പിടിയില്‍. ആക്രമിക്കപ്പെട്ട വിവരാവകാശ പ്രവര്‍ത്തകന്‍ അമ്ര രാമ് ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ജോഗ്‌പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ALSO READ:ജ്വല്ലറിയില്‍ കത്തി കാട്ടി കവര്‍ന്നത് 25 ഗ്രാം സ്വർണമാല; സിസിടിവി ദൃശ്യങ്ങള്‍

ബുപേന്ദ്ര സിങ് (20), രമേശ് കുമാര്‍ (20), കാര്‍ത്ത രാമ് (28), അദേശ് ജാട്ട് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേർ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ബാര്‍മര്‍ എസ്.പി ദീപക് ബാര്‍ഗവ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അമ്രരാമിനെ പ്രതികള്‍ തട്ടികൊണ്ട്പോയത്. ഗിഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഹല്‍ക്കയിലെ വിജനമായ പ്രദേശത്ത് കൊണ്ടുപോയി അമ്രരാമിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അമ്ര രാമിന്‍റെ കാലില്‍ പ്രതികള്‍ ആണി അടിച്ചുകയറ്റി എന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.