ETV Bharat / bharat

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു - Congress veteran Leader Oscar Fernandes passes away

2004 മുതല്‍ 2009 വരെ മൻമോഹൻ സിങ് സർക്കാരില്‍ പ്രവാസി കാര്യം, യുവജനക്ഷേമം, കായികം, തൊഴില്‍ വകുപ്പുകൾ കൈകാര്യം ചെയ്തു ഓസ്‌കർ ഫെർണാണ്ടസ് ദേശീയ തലത്തില്‍ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായിരുന്നു.

Former Union Minister and Congress veteran Leader Oscar Fernandes passes away
മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു
author img

By

Published : Sep 13, 2021, 4:17 PM IST

മംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഓസ്‌കർ ഫെർണാണ്ടസ് (80) അന്തരിച്ചു. കഴിഞ്ഞ ജുലൈയില്‍ വീട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗളൂരുവിലെ യെനിപോയ ആശുപത്രിയിലായിരുന്നു അന്ത്യം. ശസ്ത്രക്രിയയെ തുടർന്ന് ഒന്നരമാസമായി അബോധാവസ്ഥയിലായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് ദിനംപ്രതിയുള്ള ഡയാലിസിസിന് വിധേയനായിരുന്നു.

1941 മാർച്ച് 27ന് ജനിച്ച ഓസ്‌കർ ഫെർണാണ്ടസ് കർണാടകയിലെ ഉഡുപ്പി മണ്ഡലത്തില്‍ നിന്ന് 1980ലാണ് ലോക്‌സഭയിലെത്തിയത്. 1998ലും 2004ലും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2009 വരെ മൻമോഹൻ സിങ് സർക്കാരില്‍ പ്രവാസി കാര്യം, യുവജനക്ഷേമം, കായികം, തൊഴില്‍ വകുപ്പുകൾ കൈകാര്യം ചെയ്തു. കോൺഗ്രസിന്‍റെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഓസ്‌കർ ഫെർണാണ്ടസ് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.