ന്യൂഡൽഹി: മുൻ സുപ്രീം കോടതി ജഡ്ജി അരുൺ കുമാർ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. 2014ൽ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ മിശ്ര കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിരമിച്ചിരുന്നു. കൊൽക്കത്ത, രാജസ്ഥാൻ ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Also Read: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
മിശ്രയുടെ പിതാവ് ഹർഗോവിന്ദ് മിശ്ര ജഡ്ജിയായി സേവനം അനുഷ്ഠിച്ച മധ്യപ്രദേശ് ഹൈക്കോടതിയാണ് അരുൺ കുമാർ മിശ്രയുടെ രക്ഷാകർതൃ ഹൈക്കോടതി. 1999 ഒക്ടോബറിൽ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റ മിശ്ര 2010 വരെ അവിടെ സേവനമനുഷ്ഠിച്ചു. 2010 നവംബറിൽ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായ മിശ്ര 2012ൽ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി. തുടർന്നാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.