ETV Bharat / bharat

ഒത്തുതീർപ്പിനുള്ള സമയം കഴിഞ്ഞു,കോൺഗ്രസ് വിട്ടത് അന്തിമം : അമരീന്ദർ സിങ് - Navjot Sidhu

പാർട്ടിയിൽ തുടരാൻ ചില കോൺഗ്രസ് നേതാക്കളുമായി പിന്നാമ്പുറ ചർച്ചകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി അമരീന്ദര്‍

Time for rapprochement over  decision to leave Cong is final: Amarinder  former punjab chief minister amarinder singh dismissed reports of backend talks with the congress  ഒത്തുതീർപ്പിനുള്ള സമയം കഴിഞ്ഞു  അമരീന്ദർ സിങ്  അമരീന്ദർ സിങ് പാർട്ടി  പഞ്ചാബ് മുൻ മുഖ്യമന്ത്രി  പഞ്ചാബ്  punjab chief minister amarinder singh  amarinder singh  punjab chief minister  നവ്ജ്യോത് സിദ്ദു  Navjot Sidhu  amarinder singh media advisor
ഒത്തുതീർപ്പിനുള്ള സമയം കഴിഞ്ഞു; കോൺഗ്രസ് വിടുന്നത് അന്തിമം: അമരീന്ദർ സിങ്
author img

By

Published : Oct 30, 2021, 8:55 PM IST

ചണ്ഡിഗഡ് : കോൺഗ്രസുമായി അനുരഞ്ജനത്തിനുള്ള സമയം കഴിഞ്ഞെന്നും പാർട്ടി വിടാനുള്ള തന്‍റെ തീരുമാനം അന്തിമമാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിയിൽ തുടരാൻ ചില കോൺഗ്രസ് നേതാക്കളുമായി പിന്നാമ്പുറ ചർച്ചകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി.

ഉടൻ തന്നെ തന്‍റെ പുതിയ പാർട്ടി ആരംഭിക്കുമെന്ന് ആവർത്തിച്ച സിങ്, പഞ്ചാബിന് വേണ്ടി കൂട്ടായ ശക്തി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. പാർട്ടി വിടാനുള്ള തീരുമാനം ഏറെ ആലോചിച്ച ശേഷമാണ് എടുത്തത്. അത് അന്തിമമാണ്.

ALSO READ: 'ഇനിയുണ്ടായാല്‍ കോടതിയിലേക്ക്' ; യോഗി ആദിത്യനാഥിനെതിരെ വരുൺ ഗാന്ധി

തനിക്ക് നൽകിയ പിന്തുണയ്‌ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദി പറയുന്നു. എന്നാൽ കോൺഗ്രസിൽ തുടരില്ലെന്നും അമരീന്ദറിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു.

ഉടൻ തന്നെ സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് പരിഹാരമുണ്ടായാൽ ബിജെപിയുമായി സഹകരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിദ്ദുവുമായുള്ള പോരിനിടെ കഴിഞ്ഞ മാസമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.