ബെംഗളൂരു : എംജിആർ, ജയലളിത, അംബരീഷ്, കമലഹാസന്‍ തുടങ്ങി ചലച്ചിത്ര മേഖലയില്‍ നിന്ന് സജീവ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചവര്‍ പലരുണ്ട്. എന്നാല്‍ രാഷ്‌ട്രീയ മേഖലയില്‍ നിന്ന് വെള്ളിത്തിരയിലെത്തുന്നവര്‍ അപൂര്‍വമാണ്. ആ നേട്ടം സ്വന്തമാക്കുകയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
രാഷ്‌ട്രീയ തിരക്കുകള്‍ക്ക് ഇടവേള നല്‍കിയാണ് യെദ്യൂരപ്പയുടെ സിനിമാപ്രവേശം. 'തനൂജ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ബി.എസ് യെദ്യൂരപ്പ അഭിനയിക്കുന്നത്. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷമാണ് മുന്‍മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്.
Also read: 55കാരന്‍റെ വൻകുടലിൽ ഗ്ലാസ് ടംബ്ലർ ; കാരണം കേട്ട് കുഴങ്ങി ഡോക്‌ടർമാർ
യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഹരീഷ് എംഡി ഹള്ളിയാണ് ചിത്രമൊരുക്കുന്നത്. കൊവിഡ് തരംഗത്തെ തുടർന്ന് നീറ്റ് പരീക്ഷ എഴുതാന്‍ തനൂജ എന്ന വിദ്യാര്‍ഥി നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതുമാണ് പ്രമേയം.
ബിയോണ്ട് വിഷന്‍സ് സിനിമാസിന്‍റെ ബാനറില്‍ പ്രശസ്‌ത കന്നഡ നടി താര അനുരാധയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.