ETV Bharat / bharat

മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ബി എസ് ചന്ദ്രശേഖര്‍ ആശുപത്രിയില്‍ - ബി എസ് ചന്ദ്രശേഖര്‍

മസ്‌തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ് എഴുപത്തഞ്ചുകാരനായ അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്.

BS Chandrasekhar  India  Test cricketer  Karnataka Cricket Association  മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ബി എസ് ചന്ദ്രശേഖര്‍ ആശുപത്രിയില്‍  ബി എസ് ചന്ദ്രശേഖര്‍  ബെംഗളൂരു
മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ബി എസ് ചന്ദ്രശേഖര്‍ ആശുപത്രിയില്‍
author img

By

Published : Jan 18, 2021, 12:29 PM IST

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്‌പിന്നറുമായ ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹം ചികില്‍സയിലാണെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. എഴുപത്തഞ്ചുകാരനായ ചന്ദ്രശേഖറിനെ ക്ഷീണവും സംസാരിക്കാനുള്ള ബുദ്ധിമുട്ടിനെയും തുടര്‍ന്ന് ജനുവരി 15ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് വിനയ് മൃത്യുഞ്ജയ അറിയിച്ചു. 15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 58 മാച്ചുകളിലായി 242 വിക്കറ്റുകളാണ് ചന്ദ്രശേഖര്‍ നേടിയത്. 1961ലാണ് കരിയറില്‍ ഇന്ത്യക്കായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1979ലായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ടെസ്റ്റ്. ന്യൂസിലാന്‍റിനെതിരെ ഏകദിന മാച്ചിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.