ETV Bharat / bharat

ബിജെപി നേതാവും ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലിനെ ആക്രമിച്ച് പശു, ഇടിച്ചിട്ടത് ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ, വീഡിയോ - ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി

ഹര്‍ ഘര്‍ തിരംഗ റാലിയിലേക്ക് കുതിച്ചെത്തിയ തെരുവ് പശു ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പടെ ആറോളം പേരെ ഇടിച്ചിട്ടു

ഹര്‍ ഘര്‍ തിരംഗ റാലി പശു ആക്രമണം  നിതിന്‍ പട്ടേലിന് പരിക്ക്  ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്  ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് ഓടിക്കയറി പശു  ഹര്‍ ഘര്‍ തിരംഗ റാലി ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്  ഗുജറാത്ത് ഹര്‍ ഘര്‍ തിരംഗ റാലി  ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിയെ ഇടിച്ചിട്ട് പശു  nitin patel injured in cow attack  former gujarat deputy cm attcked by cow  cow attack during har ghar tiranga rally  har ghar tiranga rally cow attack nitin patel injury  nitin patel  former gujarat deputy cm  നിതിന്‍ പട്ടേല്‍  ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി
ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് ഓടിക്കയറി പശു; ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്, വീഡിയോ
author img

By

Published : Aug 13, 2022, 5:52 PM IST

മെഹ്‌സാന (ഗുജറാത്ത്) : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ തെരുവ് പശുവിന്‍റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തിയ തെരുവ് പശു നിതിന്‍ പട്ടേല്‍ ഉള്‍പ്പടെ റാലിയിലുണ്ടായിരുന്ന ആറുപേരെ ഇടിച്ചിട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മെഹ്‌സാന ജില്ലയിലെ കഢീ എന്ന സ്ഥലത്ത് നടന്ന തിരംഗ റാലിക്കിടെയാണ് പശുവിന്‍റെ ആക്രമണമുണ്ടായത്. റാലി കരണ്‍പുര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പശു ഓടിക്കയറുകയായിരുന്നു. ത്രിവർണ പതാക കയ്യിലേന്തി റാലിയെ നയിക്കുകയായിരുന്ന നിതിന്‍ പട്ടേല്‍ പശുവിന്‍റെ ആക്രമണത്തില്‍ താഴെ വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്.

നിതിന്‍ പട്ടേലിനെ പശു ഇടിച്ചിടുന്നതിന്‍റെ ദൃശ്യം

ആക്രമണത്തില്‍ ഇടത് കാലിന് പരിക്കേറ്റ നിതിന്‍ പട്ടേലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഇരുപത് ദിവസത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.