കൊല്‍ക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും ഭാര്യ മീര ഭട്ടാചാര്യയും ആശുപത്രി വിട്ടു. കൊവിഡ് മുക്തനായ ബുദ്ധദേബിനെ നിരീക്ഷണത്തിനായാണ് സിഐടി റോഡിനടുത്തുള്ള ഒരു സ്വകാര്യ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചിരുന്നത്.
also read:അടിമുടി അഴിച്ചു പണി: മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാർക്കും മാറ്റം
അതിനിടെ കൊവിഡ് മുക്തയായി വീട്ടിലെത്തിയ ഭാര്യ മീര ഭട്ടാചാര്യക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബ ഡോക്ടർമാർ ഇരുവരുടേയും ആരോഗ്യനില പതിവായി നിരീക്ഷിക്കുന്നുണ്ട്. മെയ് 19നാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.