ETV Bharat / bharat

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു

ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ബംഗാൾ മുൻ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കൊൽക്കത്ത മുഖ്യമന്ത്രി വാർത്ത  ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വാർത്ത  ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു വാർത്ത  ശ്വാസ തടസ്സം വാർത്ത  ഭട്ടാചാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടു വാർത്ത  ബൈപാപ്പ് സഹായം ബംഗാൾ മുൻ മുഖ്യമന്ത്രി വാർത്ത  buddhadeb bhattacharjee hospital released news  former chief minister buddhadeb bhattacharjee news  bengal former cm news
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
author img

By

Published : Dec 15, 2020, 1:00 PM IST

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു അദ്ദേഹത്തെ കൊൽക്കത്തയിലെ അലിപോറിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭട്ടാചാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഇന്ന് 11 മണിയോടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന പ്രത്യേക സംഘം ആംബുലൻസിൽ ബുദ്ധദേവ് ഭട്ടാചാര്യയെ വീട്ടിലെത്തിച്ചു.

ശരീരത്തിൽ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ആദ്യ കുറച്ചു ദിവസങ്ങളിൽ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ, ഭട്ടാചാര്യയുടെ ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെടാൻ തുടങ്ങിയതിനാൽ ആംബുലൻസിൽ അദ്ദേഹത്തെ വീട്ടിലെത്തിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.