കൊൽക്കത്ത : സി.പി.എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മിറ ഭട്ടാചാര്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മിറ ഭട്ടാചാര്യയെ സിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
Read Also .... കൊവിഡ് പ്രതിസന്ധി : സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക
ചൊവ്വാഴ്ച വൈകീട്ടാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇരുവരുടേയും സാമ്പിളുകളെടുത്ത് ബുധനാഴ്ച രാവിലെ കൊവിഡ് പരിശോധന നടത്തുകയായിരുന്നു. മിറ ഭട്ടാചാര്യയെ ചികിത്സിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.