ചെന്നൈ: പത്ത് അടി നീളവും 300 കിലോ ഭാരവുമുള്ള മുതലയെ പിടികൂടാൻ അധികൃതർ എത്തിയത് നാല് മണിക്കൂർ വൈകി. തമിഴ്‌നാട്ടിലെ കൊല്ലിടം നദിക്ക് സമീപം സീതാമല്ലി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കുട്ടികൾ മുതലയെ കാണുകയും തുടർന്ന് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു.
അധികൃതർ സ്ഥലത്തെത്താൻ വൈകിയതിനെ തുടർന്ന് കുട്ടികൾ കയറുപയോഗിച്ച് മുതലയെ കെട്ടുകയായിരുന്നു. വൈകിയെത്തിയ ഉദ്യോഗസ്ഥർ തുടർന്ന് മുതലയെ കയറുകൊണ്ട് കെട്ടുകയും വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. അതേ സമയം നദിയിലുള്ള മുതലകളെ നീക്കാനായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read more: ഒഡിഷയിൽ മുതലയെ പിടികൂടി ഭക്ഷണമാക്കി പ്രദേശവാസികൾ; അന്വേഷണം ആരംഭിച്ചു