ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല നവംബർ 26-27 തീയതികളിൽ നേപ്പാൾ സന്ദർശിക്കും. വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ശ്രിംഗ്ല നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. സന്ദർശന വേളയിൽ, ശ്രീംഗ്ല നേപ്പാൾ വിദേശകാര്യ സെക്രട്ടറിയുമായും നേപ്പാളിലെ പ്രമുഖ നേതാക്കളുമായും കൂടികാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പ്രധാന ചർച്ചാ വിഷയമാകും. ഇന്ത്യയുടെ സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നേപ്പാളിൽ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്താനുളള അവസരമായിരിക്കും സന്ദർശനം.