മംഗളൂരു: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25.18 ലക്ഷത്തിന്‍റെ വിദേശ കറൻസി പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് വിദേശ കറന്‍സികള്‍ പിടിച്ചെടുത്തത്.
10,000 യുഎസ് ഡോളര്‍ ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള യാത്രക്കാരനാണ് ഒരാള്‍. 90,000 യുഎഇ ദിനാര്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ യാത്രക്കാരനായ മംഗളൂരു സ്വദേശിയാണ് രണ്ടാമത്തെയാള്‍. ഇവര്‍ രണ്ട് പേര്‍ക്കെതിരേയും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
ALSO READ: കാമുകനെ സ്വന്തമാക്കാൻ ക്രൂരതഹത്യ; യുവതിയേയും നാല് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയിൽ