ETV Bharat / bharat

വിദേശ കറൻസി കള്ളകടത്ത്: ഒരാൾ അറസ്റ്റിൽ - കള്ളക്കടത്ത്

ദുബായിലേക്കുള്ള ഇന്ത്യൻ യാത്രികനിൽ നിന്ന് 58 ലക്ഷം രൂപയുടെ വിദേശ കറൻസികൾ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

Delhi IGI Customs  arrested for smuggling  Saudi Riyals and US dollars recovered from a passenger  Foreign currency worth 58 lakh caught by IGI Customs  Foreign currency caught by IGI Customs  വിദേശ കറൻസി കടത്തൽ  igi airport  indira gandhi international airport  ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം  കള്ളക്കടത്ത്  കസ്‌റ്റംസ് ഉദ്യോഗസ്ഥർ
വിദേശ കറൻസി കള്ളകടത്ത്: ഒരാൾ അറസ്റ്റിൽ
author img

By

Published : Aug 3, 2022, 5:45 PM IST

ന്യൂഡൽഹി: ദുബായിലേക്കുള്ള ഇന്ത്യൻ യാത്രികനിൽ നിന്ന് 58,16,625 രൂപയുടെ വിദേശ കറൻസികൾ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 2,62,500 സൗദി റിയാലും 5000 ഡോളറുമാണ് ഞായറാഴ്‌ച(31.07.2022) പിടിച്ചെടുത്തത്. വിദേശ കറൻസികൾ കടത്താൻ ശ്രമിച്ച കുറ്റത്തിന് യാത്രക്കാരനെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു.

ഡൽഹിയിൽ നിന്നും ദുബായിലേക്ക് പോകുകയായിരുന്ന യാത്രക്കാരനോട് സംശയം തോന്നിയതിനാൽ ഉദ്യോഗസ്ഥർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച കറൻസികൾ കണ്ടെത്തിയത്. 1962 ലെ കസ്‌റ്റംസ് ആക്‌ട് സെക്ഷൻ 110 പ്രകാരം കറൻസികൾ പിടിച്ചെടുക്കുകയും, ആക്‌ട് 104 വകുപ്പ് പ്രകാരം യാത്രക്കാരനെ അറസ്‌റ്റ് ചെയ്യുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.