പട്‌ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ ആവശ്യമെങ്കിൽ നിതീഷ് കുമാർ ആർജെഡിക്കു മുന്നാകെ വണങ്ങുമെന്ന് ലോക് ജന്‌ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. അധികാര ദാഹിയാണ് നിതീഷ് കുമാറെന്നും നിഷിധമായി പ്രധാനമന്ത്രിയെ വിമർശിച്ചിരുന്ന നിതീഷ് അധികാരത്തിന് വേണ്ടി അതേ പ്രധാനമന്ത്രിക്ക് മുമ്പിൽ കുമ്പിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ പത്തിന് ശേഷം ഇത് തേജസ്വിയുടെ കാര്യത്തിലും സംഭവിക്കാമെന്നും അദ്ദേഹം വിമർശിച്ചു. മദ്യനിരോധനത്തിൽ അന്വേഷണം നടത്തിയാൽ നിതീഷ് കുമാർ ജയിലിലാകുമെന്നും മദ്യനിരോധനത്തിലൂടെ സമ്പാദിച്ച കള്ളപ്പണം എവിടെപ്പോയെന്നും ചിരാഗ് വിമർശനം ഉന്നയിച്ചു.
പൊതുജനം ചോദ്യം ഉന്നയിക്കുമ്പോൾ നിതീഷ് കുമാറിന്‍റെ പ്രതികരണത്തോട് എൽജെപി അനുകൂലിക്കുന്നില്ലെന്നും വെള്ളപ്പൊക്കത്തിന് ദുരിതാശ്വാസ പാക്കേജായി നൽകുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിൽ നിന്നുള്ള ജനങ്ങളുടെ കുടിയേറ്റം തടയാനായി നിതീഷ് കുമാറിന് വോട്ട് ചെയ്യരുതെന്നും പാസ്വാൻ പറഞ്ഞു. നിങ്ങൾ ജെഡിയുവിന് നൽകുന്ന ഓരോ വോട്ടും ബിഹാറിന്‍റെ നാശത്തിലാകുമെന്നും പാസ്വാൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ ഏഴിനാണ് നടക്കുക. നവംബർ പത്തിനാണ് വോട്ടണ്ണൽ നടക്കുക.