ETV Bharat / bharat

മഹാരാഷ്‌ട്രയിൽ റെയിൽവേ കാൽനട പാലം തകർന്ന് ഒരു മരണം: ഒൻപത് പേർക്ക് പരിക്ക്

ഞായറാഴ്‌ച മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. 20 അടിയോളം ഉയരത്തിലുള്ള പാലത്തിൽ നിന്നാണ് യാത്രക്കാർ ട്രാക്കിലേക്ക് വീണത്.

foot over bridge collapses at Maharashtra  railway foot over bridge collapsed  national news  malayalam news  maharashtra news  bridge collapsed at Ballarshah railway station  women died after foot bridge collapsed  Foot over bridge at Balharshah  റെയിൽവേ കാൽനട പാലം തകർന്ന് ഒരു മരണം  മഹാരാഷ്‌ട്രയിൽ റെയിൽവേ കാൽനട പാലം തകർന്നു  പാലം തകർന്ന് ഒൻപത് പേർക്ക് പരിക്ക്  ബല്ലാർഷാ റെയിൽവേയിൽ കാൽനട പാലം തകർന്നു  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  മഹാരാഷ്‌ട്ര വാർത്തകൾ  റെയിൽവേ കാൽനട പാലം തകർന്നു
മഹാരാഷ്‌ട്രയിൽ റെയിൽവേ കാൽനട പാലം തകർന്ന് ഒരു മരണം: ഒൻപത് പേർക്ക് പരിക്ക്
author img

By

Published : Nov 28, 2022, 10:52 AM IST

മുംബൈ: മഹാരാഷ്‌ട്രയിൽ ബല്ലാർഷാ റെയിൽവേയിൽ കാൽനട പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് ഒരു മരണം. ഒൻപത് പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.

ഗുജറാത്തിലെ മോർബി കേബിൾ പാലം തകർന്ന് നിരവധി പേർ മരിച്ച ദാരുണ സംഭവം നടന്ന് ആഴ്‌ചകൾക്കുള്ളിലാണ് സമാന രീതിയിലുള്ള മറ്റൊരപകടം. 20 അടിയോളം ഉയരത്തിലുള്ള പാലത്തിൽ നിന്നാണ് യാത്രക്കാർ ട്രാക്കിലേക്ക് വീണത്. പരിക്കേറ്റവരെ ചികിൽസയ്ക്കായി ചന്ദ്രപൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മഹാരാഷ്‌ട്രയിൽ റെയിൽവേ കാൽനട പാലം തകർന്ന് ഒരു മരണം: ഒൻപത് പേർക്ക് പരിക്ക്

നീലിമ രംഗാരി എന്ന യുവതിയാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പാലം കാലങ്ങളായി ജീർണാവസ്ഥയിലാണെന്നും റെയിൽവേ അധികൃതർ പുതുക്കിപ്പണിതില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് റെയിൽവേ ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.