ETV Bharat / bharat

സൊമാറ്റോ ഡെലിവറി ബോയിക്ക് മോട്ടോർ ബൈക്ക് സമ്മാനിച്ച് ഭക്ഷണ പ്രേമികൾ

ബൈക്കിനൊപ്പം ഹെൽമെറ്റ്, സാനിറ്റൈസർ, റെയിൻകോട്ട്, മാസ്‌കുകൾ തുടങ്ങിയവയും അഖീലിന് നൽകി.

സൊമാറ്റോ ഡെലിവറി ബോയിക്ക് മോട്ടോർ ബൈക്ക് സമ്മാനം  സൊമാറ്റോ ഡെലിവറി ബോയ്  സൊമാറ്റോ ഡെലിവറി ബോയ് ഹൈദരാബാദ്  മുഹമ്മദ് അഖീൽ  ഫുഡീസ്  ഫേസ്‌ബുക്ക്  Food lovers gift motorbike to Zomato delivery man  Food lovers gift motorbike  Food lovers gift motorbike to delivery man  foodies group
സൊമാറ്റോ ഡെലിവറി ബോയിക്ക് മോട്ടോർ ബൈക്ക് സമ്മാനം
author img

By

Published : Jun 21, 2021, 9:11 AM IST

Updated : Jun 21, 2021, 9:31 AM IST

ഹൈദരാബാദ്: സൊമാറ്റോ ഡെലിവറി ബോയിക്ക് മോട്ടോർ ബൈക്ക് സമ്മാനിച്ച് ഹൈദരാബാദിലെ ഭക്ഷണപ്രേമികൾ. മുഹമ്മദ് അഖീൽ എന്ന ഡെലിവറി ബോയിക്കാണ് മോട്ടോർ ബൈക്ക് സമ്മാനമായി നൽകിയത്. സൈക്കിളിൽ പാഴ്‌സൽ വിതരണം ചെയ്യുന്ന അഖീലിന്‍റെ അവസ്ഥ കണ്ടാണ് ബൈക്ക് സമ്മാനിച്ചത്.

ബൈക്ക് വാങ്ങാൻ കഴിയാത്തതിനാൽ സൈക്കിളിലായിരുന്നു മുഹമ്മദ് അഖീൽ പാഴ്‌സലുകൾ വിതരണം ചെയ്‌തിരുന്നത്. ജൂൺ 14ന് അഖീൽ, ഐടി ഉദ്യോഗസ്ഥനായ റൂബിൻ മുകേഷിന് പാഴ്‌സൽ നൽകാൻ പോകുകയും പാഴ്‌സൽ നൽകിയ ശേഷം അഖീൽ സൈക്കിളിൽ പോകുന്നത് റൂബിൻ മുകേഷ് കാണുകയും ചെയ്‌തു.

Also Read: യോഗ ജീവിത രീതികളെ മെച്ചപ്പെടുത്തും: വെങ്കയ്യ നായിഡു

മഴ നനഞ്ഞ് 20 മിനിട്ട് കൊണ്ടാണ് അഖീൽ പാഴ്‌സൽ കൊണ്ടെത്തിച്ചതെന്ന് റൂബിൻ മുകേഷ് പറഞ്ഞു. തുടർന്ന് അദ്ദേഹം അഖീലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. അഖീലിന് എന്തെങ്കിലും സഹായം ചെയ്യണമെന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്‌തു. അങ്ങനെ അഖീലിന് ഒരു ബൈക്ക് വാങ്ങി നൽകാൻ ഫണ്ട് സ്വരൂപിക്കാൻ ഗ്രൂപ്പിലെ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.

സൊമാറ്റോ ഡെലിവറി ബോയിക്ക് മോട്ടോർ ബൈക്ക് സമ്മാനം

ഫേസ്‌ബുക്കിലെ ഭക്ഷണ പ്രേമികളുടെ ഒരു ഗ്രൂപ്പ് ജൂൺ 14ന് അഖീലിന്‍റെ കഥ പോസ്‌റ്റ് ചെയ്‌യുകയും 73,000 രൂപ സമാഹരിക്കുകയും ചെയ്‌തു. തുടർന്ന് ജൂൺ 18ന് അഖീലിന് ബൈക്കിനൊപ്പം ഹെൽമെറ്റ്, സാനിറ്റൈസർ, റെയിൻകോട്ട്, മാസ്‌കുകൾ തുടങ്ങിയവ നൽകി. 21വയസുള്ള അഖീൽ ബിടെക് മൂന്നാം വർഷ വിദ്യാർഥിയാണ്. ചെരുപ്പുകുത്തിയാണ് അദ്ദേഹത്തിന്‍റെ അച്ഛൻ.

Last Updated : Jun 21, 2021, 9:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.