ETV Bharat / bharat

Flier Misbehaves In IndiGo flight : ഇന്‍ഡിഗോ വിമാനത്തില്‍ മോശം പെരുമാറ്റം, ശുചിമുറിയില്‍ കയറി വാതിലടച്ചു ; യാത്രക്കാരന്‍ കസ്റ്റഡിയില്‍ - ഇന്‍ഡിഗോ വിമാനത്തില്‍ മോശം പെരുമാറ്റം

Flier locks himself inside toilet on IndiGo flight : ഇന്‍ഡിഗോ 6E 126 ഹൈദരാബാദ്-പട്‌ന വിമാനത്തിലാണ് സംഭവം. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആളാണെന്നാണ് വിവരം

IndiGo flight  Flier Misbehaves In IndiGo flight  Flier locks himself inside toilet IndiGo flight  Flier locks himself inside toilet on IndiGo flight  ഇന്‍ഡിഗോ വിമാനത്തില്‍ മോശം പെരുമാറ്റം  ഇന്‍ഡിഗോ 6E 126
Flier Misbehaves In IndiGo flight
author img

By ETV Bharat Kerala Team

Published : Oct 1, 2023, 10:39 AM IST

പട്‌ന : വിമാനത്തില്‍ മോശമായി പെരുമാറുകയും ശുചിമുറിയില്‍ കയറി വാതില്‍ അകത്തുനിന്ന് പൂട്ടുകയും ചെയ്‌ത യാത്രക്കാരന്‍ കസ്റ്റഡിയില്‍ (Flier Misbehaves In IndiGo flight). ഇന്‍ഡിഗോയുടെ ഹൈദരാബാദ്-പട്‌ന വിമാനത്തില്‍ ഇന്നലെയായിരുന്നു സംഭവം. വിമാനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി (Flier locks himself inside toilet on IndiGo flight).

ഇന്‍ഡിഗോ 6E 126 വിമാനത്തിലെ യാത്രക്കാരനായിരുന്ന കമര്‍ റിയാസ് ആണ് കസ്റ്റഡിയില്‍ ആയത്. പട്‌ന വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്‌തതോടെ കമര്‍ റിയാസിനെ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തില്‍ വച്ച് ഇയാള്‍ മോശമായി പെരുമാറുകയും ടോയ്‌ലെറ്റിനുള്ളില്‍ കയറി വാതില്‍ അകത്തുനിന്ന് പൂട്ടി പരിഭ്രാന്തി സൃഷ്‌ടിക്കുകയുമായിരുന്നുവെന്ന് ജീവനക്കാര്‍ പരാതിയില്‍ പറയുന്നു.

Also Read: IndiGo Airlines| പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എമർജൻസി വാതിലിന്‍റെ കവർ തുറന്നു ; യാത്രക്കാരൻ കസ്റ്റഡിയിൽ

കമര്‍ റിയാസ് മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളാണെന്നും ഇയാള്‍ ഇതിന് ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രോഗവിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. ബന്ധുവിനൊപ്പം ഹൈദരാബാദില്‍ നിന്ന് പട്‌നയിലേക്ക് പുറപ്പെട്ടതായിരുന്നു കമര്‍ റിയാസ്.

Also Read: Sexual Harassment | വിമാന യാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

വിമാനത്തിലെ ജീവനക്കാരുടെ പരാതിയില്‍ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തതായും കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.