ETV Bharat / bharat

Minor Girl Raped | അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ അമ്മാവന്‍റെ മകന്‍ ക്രൂരപീഡനത്തിനിരയാക്കി ; പ്രതി പിടിയില്‍ - ബ്രഹ്മപുരി

പ്രതി പതിവായി പോണ്‍ വീഡിയോകള്‍ കാണാറുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ്

Five year old girl raped  Five year old girl raped by Uncle Son  Five year old girl raped in Rajasthan  Rajasthan  Minor Girl Raped  അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലെത്തി  അഞ്ച് വയസുകാരി  ക്രൂരപീഡനത്തിനിരയാക്കി  പ്രതി പിടിയില്‍  പൊലീസ്  രാജസ്ഥാന്‍  ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ  ബ്രഹ്മപുരി  പെൺകുട്ടി
അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ അമ്മാവന്‍റെ മകന്‍ ക്രൂരപീഡനത്തിനിരയാക്കി
author img

By

Published : Jun 22, 2023, 10:31 PM IST

ജയ്‌പൂര്‍ (രാജസ്ഥാന്‍) : ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി 25 കാരന്‍. ജയ്‌പൂരിലെ ബ്രഹ്മപുരിയിലാണ് അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ അമ്മാവന്‍റെ മകന്‍ ലൈംഗികാതിക്രമത്തിനിരയാക്കിയത്. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയതോടെ യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇയാളെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തു. തുടര്‍ന്നാണ് സംഭവത്തില്‍ 25 കാരന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തുന്നത്. ഇയാള്‍ ദിവസം മുഴുവന്‍ മൊബൈല്‍ ഫോണിലാണ് ചെലവഴിക്കാറുള്ളതെന്നും പ്രതി പതിവായി പോണ്‍ വീഡിയോകള്‍ കാണാറുള്ളതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അമേർ അസിസ്‌റ്റന്‍റ് പൊലീസ് കമ്മിഷണര്‍ ചന്ദർ സിങ് റാവത്ത് അറിയിച്ചു.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ഇക്കഴിഞ്ഞ ബുധനാഴ്‌ച ബ്രഹ്മപുരി പ്രദേശത്തുള്ള ബന്ധുവീട്ടില്‍ അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു അഞ്ച് വയസുകാരി. രാത്രി 10 ഓടെ അമ്മാവന്‍റെ മകനായ 25 കാരന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയതോടെ യുവാവ് സ്ഥലത്ത് നിന്നും ഓടിമറയുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.

തുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ബ്രഹ്മപുരി പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ഉടന്‍ തന്നെ പിടികൂടുകയും ചെയ്‌തു. പരാതിയിന്മേല്‍ യുവാവിനെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രം നടത്തിയ യുവാവ് യാതൊരു ജോലിക്കും പോവാറില്ലെന്നും ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കാറാണുള്ളതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ നിരന്തരമായി പോണ്‍ വീഡിയോകള്‍ കാണാറുണ്ടെന്നും ഇതാവാം സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

Also read: മരിച്ച അഞ്ച് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്

അര്‍ധസഹോദരങ്ങള്‍ പീഡനത്തിനിരയാക്കി: രാജസ്ഥാനിലെ ഉദയ്‌പൂരില്‍ 11 വയസുകാരിയെ അര്‍ധസഹോദരങ്ങള്‍ (കസിന്‍സ്) കഴിഞ്ഞദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. അമ്മയുടെ ശസ്‌ത്രക്രിയയുടെ ഭാഗമായി ബന്ധുവിന്‍റെ വീട്ടില്‍ പെണ്‍കുട്ടിയും മൂത്ത സഹോദരിയും താമസിച്ചിരുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം നടക്കുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ അംബാമാതാ പൊലീസ് കേസെടുത്തിരുന്നു.

ക്രൂരമായി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായത് ശ്രദ്ധയില്‍പ്പെട്ട മൂത്ത സഹോദരിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയ്‌ക്കിടെ പെണ്‍കുട്ടി പീഡനവിവരം ഡോക്‌ടറോട് തുറന്നുപറഞ്ഞു. ആന്‍റിയുടെ വീട്ടിലെത്തിയ കുട്ടിയെ അര്‍ധ സഹോദരങ്ങള്‍ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും സംഭവത്തില്‍ തങ്ങള്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രവീന്ദ്ര ചരണ്‍ അറിയിച്ചു.

രക്തം വാര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മൂത്ത സഹോദരിയാണ് പെണ്‍കുട്ടിയെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഡോക്‌ടര്‍ ഉടന്‍ തന്നെ പന്നാധയ് സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്ക് റഫര്‍ ചെയ്‌തു. ഇവിടെ വച്ച് പെണ്‍കുട്ടിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. പിന്നീടാണ് പെണ്‍കുട്ടിയുടെ സഹോദരി അര്‍ധസഹോദരങ്ങള്‍ക്കെതിരെ അംബാതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.