ETV Bharat / bharat

തെറ്റിധരിപ്പിക്കുന്ന പരസ്യം ; പതഞ്‌ജലിയുടെ 5 ഉത്പന്നങ്ങള്‍ക്ക് നിരോധനം

ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലിയുടെ അഞ്ച് മരുന്നുകള്‍ ഉത്തരാഖണ്ഡില്‍ നിരോധിച്ചു

patanjali  five products of patanjali ban  patanjali bans  patanjali products  five products of patanjali bans in Uttarakhand  misleading advertisements  divya pharmacy  baba ramdev  dr k v babu  dr k v babu complaint on patanjali  latest national news  latest news today  ആളുകളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പരസ്യം  പതാഞ്‌ജലിയുടെ അഞ്ച് ഉത്പന്നങ്ങള്‍ക്ക് നിരോധനം  പതാഞ്‌ജലിയുടെ അഞ്ച് ഉത്പന്നങ്ങള്‍  പതാഞ്‌ജലി  ബാബ രാംദേവിന്‍റെ  തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പരസ്യപ്രചാരണം  ഡോ കെ വി ബാബു  ദിവ്യ ഫാര്‍മസി  ബാബ രാംദേവ്  ഉത്തരാഖണ്ഡ് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആളുകളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പരസ്യം; പതാഞ്‌ജലിയുടെ അഞ്ച് ഉത്പന്നങ്ങള്‍ക്ക് നിരോധനം
author img

By

Published : Nov 11, 2022, 6:25 PM IST

ഡെറാഡൂൺ : ആളുകളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങളിലൂടെ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിയുടെ അഞ്ച് മരുന്നുകള്‍ ഉത്തരാഖണ്ഡില്‍ നിരോധിച്ചു. ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതാണ് നടപടി. രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന ദിവ്യ ബിപിഗ്രിറ്റ്, പ്രമേഹത്തിനുപയോഗിക്കുന്ന ദിവ്യ മധുഗ്രിറ്റ്, ഗോയിറ്ററിന് നിര്‍ദേശിക്കുന്ന ദിവ്യ തൈഗ്രിറ്റ്, ഗ്ലോക്കോമയ്‌ക്ക് ഉപയോഗിക്കുന്ന ദിവ്യ ഐഗ്രിറ്റ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുവാനായി പുറത്തിറക്കിയ മരുന്നായ ലിപിഡം എന്നിവയുടെ ഉത്പാദനമാണ് നിരോധിച്ചത്.

എന്നാല്‍, നിര്‍ദിഷ്‌ട മാനദണ്ഡങ്ങള്‍ പ്രകാരവും നിയമപരമായ എല്ലാ പ്രക്രിയകളും അനുസരിച്ചാണ് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതെന്നാണ് ദിവ്യ ഫാര്‍മസിയുടെ വാദം. പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജൂലൈയില്‍ കേരളത്തിലെ ഡോക്‌ടറായ കെ വി ബാബു പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 11ന് ഡോ കെ വി ബാബു സംസ്ഥാനത്തെ ലൈസന്‍സിങ് അതോറിറ്റിക്ക് ഒരിക്കല്‍ കൂടി പരാതി മെയില്‍ അയയ്ക്കുകയായിരുന്നു.

മാധ്യമങ്ങളിലുടനീളം പ്രചരിക്കുന്ന പതഞ്ജലിയുടെ പരസ്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോളര്‍& ജോയിന്‍റ് ഡയറക്‌ടറായ ഡോ. ജിസി എന്‍ ജന്‍ഗ്‌പങ്കി പതഞ്ജലിയോട് ആവശ്യപ്പെട്ടു. മരുന്നിന്‍റെ രൂപപ്പെടുത്തല്‍, ലേബല്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തിയതിന് ശേഷം പുനര്‍ അംഗീകാരം ആവശ്യപ്പെടാനും മാറ്റം വന്നുവെന്ന അംഗീകാരം ലഭിച്ചതിന് ശേഷമേ ഉത്പാദനം ആരംഭിക്കാവൂവെന്നും സംസ്ഥാന ലൈസന്‍സിങ് അതോറിറ്റി പതഞ്ജലിയ്ക്ക് നിര്‍ദേശം നല്‍കി.എന്നിട്ടേ പരസ്യം നല്‍കാനും പാടുള്ളൂ. കൂടാതെ, ഒരാഴ്‌ചയ്‌ക്കകം കമ്പനിയോട് മറുപടി നല്‍കാനും അതോറിറ്റി ആവശ്യപ്പെട്ടു.

ഡ്രഗ് മാഫിയയാണ് പിന്നിലെന്ന് പതഞ്ജലി : ആയുര്‍വേദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഡ്രഗ് മാഫിയയാണ് ഇതിന് പിന്നിലെന്ന് ബാബ രാംദേവിന്‍റെ ദിവ്യ ഫാര്‍മസി ആരോപിച്ചു. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ മരുന്നുകളും അന്താരാഷ്‌ട്ര തലത്തില്‍ നിലവാരമുള്ളതാണെന്നും ആയുര്‍വേദ പാരമ്പര്യമനുസരിച്ച് ഉയര്‍ന്ന തരത്തിലുള്ള ഗുണമേന്മാ പരിശോധനയ്ക്ക് ശേഷമാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.

മാത്രമല്ല 500-ലധികം ശാസ്‌ത്രജ്ഞരുടെ സഹായത്തോടെയാണ് മരുന്നുകൾ തയ്യാറാക്കുന്നതെന്നുമാണ് വാദം. പ്രീക്ലിനിക്കൽ, ക്ലിനിക്കൽ ട്രയലുകള്‍ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി രോഗികളുടെ താല്‍പര്യം കണക്കിലെടുത്തുമാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

ALSO READ:രാജീവ് ഗാന്ധി വധക്കേസ്: നളിനിയേയും രവിചന്ദ്രനെയും മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

അഞ്ച് മരുന്നുകള്‍ നിരോധിച്ചതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പതഞ്ജലി അധികൃതര്‍ പറഞ്ഞു. ആളുകളെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പുറത്തുവരുന്നു എന്ന ആരോപണമുണ്ടായപ്പോള്‍ തന്നെ 2022 സെപ്‌റ്റംബര്‍ 30ന് ഡെറാഡൂണിലെ ലൈസന്‍സിങ് അതോറിറ്റിയെ കാരണങ്ങള്‍ ബോധിപ്പിച്ചതാണ്. ഇത് പതഞ്ജലിയുടെ പ്രശസ്‌തി തകര്‍ക്കുന്നതിന്‍റെ ഭാഗമായുള്ള നീക്കമാണ്. ഇതിലെ സൂത്രധാരനായ വ്യക്തിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും- പതഞ്ജലി അധികൃതര്‍ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.