ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കണ്ണീരിലാഴ്ത്തി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള കുട്ടി മരിച്ചു. പാരി എന്ന് പേരുള്ള അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് ആദ്യം രോഗ ലക്ഷണങ്ങൾ കണ്ട സമയങ്ങളിൽ പ്രാഥമിക മരുന്നുകളാണ് നൽകിയിരുന്നത്. പിന്നീട് രോഗം ഗുരുതരമായതോടെയാണ് പിതാവ് പ്രഹ്ലാദ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ് കുട്ടിക്ക് കൊവിഡ് പോസിറ്റീവ് ആകുന്നത്. തുടർന്ന് കുട്ടിയുടെ ശ്വാസകോശത്തിൽ വൈറസ് ബാധിച്ചതായി വൈദ്യപരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞതായും പിതാവ് പറഞ്ഞു. തുടർന്ന് ആറ് ദിവസം വെന്‍റിലേറ്ററിൽ കിടന്ന ശേഷം ബുധനാഴ്ചയാണ് പാരി ലോകത്തോട് വിടപറഞ്ഞത്. പാരിയുടെ സംസ്കാര ചടങ്ങുകൾ സീമാപുരി ശ്മശാനത്തിൽ സാമൂഹിക സേവന സംഘടനയുടെ സഹായത്തോടെയാണ് നടത്തിയത്.
Also read: ഡൽഹിക്ക് നേരിയ ആശ്വാസം; കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴെ