ബെംഗളുരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബദരഹള്ളിയിലെ മാധ്യമ പ്രവര്‍ത്തകനായ ശങ്കറിന്‍റെ കുടുംബത്തിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് പേരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശങ്കറിന്‍റെ ഭാര്യയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തെന്നാണ് വിവരം.
ശങ്കറിന്‍റെ ഭാര്യ ഭാരതി (50), കുട്ടികളായ സിഞ്ചന്‍ (33), സിന്ദുരണി (30), മധുശങ്കര്‍ (27) എന്നിവരാണ് മരിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്തത്തില്‍ നിന്നും രക്ഷപെട്ട മൂന്നു വയസുകാരന്‍ അഞ്ച് ദിവസമായി മൃതദേഹങ്ങള്‍ക്കൊപ്പം കഴിയുകയായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഗൃഹനാഥനായ ശങ്കറിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
ബൈദരാഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രാദേശിക പത്രത്തിന്‍റെ എഡിറ്ററാണ്. വീട്ടില്‍ കുടുംബ കലഹം പതിവായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വായനക്ക്: "കൈവിട്ടവർ" അരിവാളും ചുറ്റികയും പിടിച്ച് കേഡറാകുമ്പോൾ